ലോക്ക്ഡൗണിനോട് സഹകരിക്കുന്ന ഏവർക്കും നന്ദി; ഏപ്രിൽ 5ന് വൈകുന്നേരം 09 മണിക്ക് വീട്ടിലെ വിളക്കുകളെല്ലാം അണക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0 1,306

ന്യൂഡൽഹി : ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗൺ ഒൻപത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങൾ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണിൽ പ്രകടമായെന്നും പ്രധാനമന്ത്രി. ലോക്ക് ഡൗണിന്റെ നാളുകളിൽ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവർത്തിച്ചു
ഏപ്രിൽ 5ന് വൈകുന്നേരം ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വീടുകളിലെ ലൈറ്റുകൾ അണച്ച് വാതിൽ അടച്ച് വീട്ടിൽ ഇരുന്ന് കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ അടയാളപ്പെടുത്തുന്നതിന് മെഴുകുതിരി, വിളക്ക് അല്ലെങ്കിൽ മൊബൈലിന്റെ ഫ്ലാഷ്‌ലൈറ്റ് കത്തിക്കുക.

ജനങ്ങളുടെ ഒരുമയെ പ്രദശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നെ പ്രധാനമന്ത്രി കൂട്ടി ചേർത്തു

Download ShalomBeats Radio 

Android App  | IOS App 

ഇത് മൂലം കൊറോണ വ്യാപനം തടയാൻ അടച്ചിടൽ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നൽകിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇതിന് മുൻപ് കഴിഞ്ഞ മാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകർഫ്യൂ, അടച്ചിടൽ പ്രഖ്യാപനങ്ങൾ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിലെത്താറുള്ളത് പതിവിൽ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം. വ്യാഴാഴ്ച പ്രധാനമാന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് വീഡിയോ സന്ദേശത്തിലൂടെ വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്ന കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്

A Poetic Devotional Journal

You might also like
Comments
Loading...