ഗ്രേസ് ക്രിസ്ത്യൻ കോളേജ് -ഗ്രാജുവേഷൻ പൂർത്തിയായി

0 81

ഗ്രേസ്ക്രിസ്ത്യൻ കോളേജിന്റെ പതിമൂന്നാമത്തെ ബാച്ചിൽ പഠനം വിജയകരമായി പൂർത്തിയാക്കിയ 62 വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സർവീസിന് സമാപനമായി. കോട്ടയത്തിനു അടുത്ത് ഏഴാം മൈൽ , Govt :Technical HSS ഓഡിറ്റൊറിയത്തിൽ വച്ച് മെയ് ഇരുപത്തി മൂന്നാം തീയതി നടത്തപ്പെട്ട ഗ്രാജുവേഷൻ സർവീസിൽ പ്രിൻസിപ്പൽ Rev സുനിൽ കൊടിത്തോട്ടം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റു കൾ കോളേജ് ഡയറക്ടർ Rev Dr.ബാബു സാമുവൽ സമ്മാനിച്ചു. സുപ്രസിദ്ധ പ്രഭാഷകനായ Rev എബി എബ്രഹാം,പത്തനാപുരം മുഖ്യ സന്ദേശം നൽകിയപ്പോൾ Rev ജെയ്‌സ് പണ്ടനാട്, Rev ജേക്കബ് ജോൺ, Rev ജോൺസൺ തിരുവല്ല,Pr. ഷിജു ആന്റണി, Dr. അനിൽ കുറിച്ചിമുട്ടം തുടങ്ങിയ ദൈവ ദാസൻമാർ ആശംസകൾ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും കടന്നു വന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനുഗ്രഹീതമായ ഒരു ആത്മിക സംഗമം കൂടിയായിരുന്നു പ്രസ്തുത സമ്മേളനം.

പുതിയ അധ്യായന വർഷത്തെ ക്ലാസുകൾ ജൂൺ 10 മുതൽ (ഓൺലൈൻ & ഓഫ്‌ ലൈൻ )ആരംഭിക്കുന്നതായിരിക്കും.
ഇപ്പോൾ ക്ലാസുകൾ പുരോഗമിക്കുന്ന രണ്ടാമത്തെ ബാച്ചിൽ 32 വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദൈവവചനം പഠിച്ചുകൊണ്ടിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

Principal :Rev Sunil Kodithottam
Director :Rev Dr Babu Samuel
Teachers : Rev Jaise Pandanad
Rev Aby Abraham, Pathanapuram
Rev Saju C Joseph
Pr. Raju Anikkadu
Pr. Johnson Tiruvalla
Pr. Anil kurichimuttom
Pr. Jacob John
[For More details :+91 99610 57768]

A Poetic Devotional Journal

You might also like
Comments
Loading...