ഡോ.ബിജു ചാക്കോ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിതനായി

0 211

ഡെറാഡൂൺ : ഉത്തരേന്ത്യയിലെ പ്രമുഖ വേദശസ്ത്ര പഠനകേന്ദ്രമായ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഷാരോൺ പത്തനാപുരം തലവൂർ നടുത്തേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഡോ.ബിജു ചാക്കോ നിയമിതനായി. 2023-2024 അധ്യയാന വർഷത്തിൽ ജൂലൈ 3 മുതൽ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ 20 വർഷമായി പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ.സൈമൺ സാമുവേൽ വിരമിക്കുന്ന ഒഴിവിലാണ് ഡോ. ബിജു ചാക്കോ നിയമിതായത്.

കൊല്ലം ജില്ലയിൽ പത്തനാപുരം നെടുത്തേരി സ്വദേശിയായ ഡോ.ബിജു ചാക്കോ കൽക്കട്ട സെറാംപൂർ കോളേജിൽ നിന്നും ബി.ഡി, ചെന്നൈ ലൂഥറൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും എം.റ്റി. എച്ച്, ബാംഗ്ലൂർ യുണിറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും പുതിയ നിയമത്തിൽ ഡോക്ട്രേറ്റ് എന്നിവ കരസ്തമാക്കിയിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : സിസ്റ്റർ നിസി ബിജു . മക്കൾ : ഷോൺ.

A Poetic Devotional Journal

You might also like
Comments
Loading...