ഡെമോക്രാറ്റിക് ബിലീവേഴ്‌സ് ഫോറം സംസ്ഥാന സമ്മേളനം കലൂർ IMA ഹാളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

0 879


എറണാകുളം (കലൂർ): സുവിശേഷ വിഹിത സഭകളുടെ കൂട്ടായ്മയാണ്
ഡി.ബിഎഫ്.

വിശ്വാസവും രാഷ്ട്രീയവും ഒരുമിച്ചു പോകേണ്ട ഒരു വലിയ കാലഘട്ടത്തിലാണ് നാം എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഡി.ബി.എഫിന് കോൺഗ്രസ്സിൻ്റെ ശക്തമായ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
സമ്മേളനത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി അഞ്ഞൂറോളം പ്രതിനിധികൾ സംബന്ധിച്ചു.
DBF ന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് റോയി P തോമസ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സാംസൺ കോട്ടൂർ അധ്യക്ഷനായിരുന്ന യോഗത്തിൽ ഡി. ബി എഫ് മെൻഡർ ഡോ.ജോൺ സാമുവൽ അടൂർ, ഹൈബി ഈഡൻ എം.പി, തൃക്കാക്കര എം.എൽ.എ. ഉമാ തോമസ്, അഡ്വ. വി. എസ് ജോയി എന്നിവർ യോഗത്തിൽ സംസാരിച്ചു. റൂബെൻ തോമസ് പള്ളിവടക്കേതിൽ കൃതജ്ഞത അർപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

; വൈസ് പ്രസിഡന്റുമാരായി ബിന്ദു ബിജു, ഗോഡ്‌ വിൻ ബേബി ,സ്റ്റെലിൻ സിനായ് ; ജന.സെക്രട്ടറി സാം വർക്കി ,ട്രഷറർ റൂബേൻ തോമസ് , റിറ്റു ജിജോ, Adv. ഷാജി കുളനട , ഷിബു ചെറിയാൻ ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ സംസ്ഥാന ഭാരവാഹികളാ യും അതോടൊപ്പം സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെയും ജില്ലാ പ്രസിഡന്റു മാരെയും തിരഞ്ഞെടുത്തു..

You might also like
Comments
Loading...