അനുസ്മരണം | എന്റെ 32 വർഷത്തെ ശുശ്രൂഷ കാലയളവിൽ എന്നെ സ്വാധീനിച്ചവരിൽ ഒരു പ്രധാന ദൈവ ദാസനായിരുന്നു പാസ്റ്റർ ഭക്തവത്സലൻ |

0 1,009

എന്റെ 32 വർഷത്തെ ശുശ്രൂഷ കാലയളവിൽ എന്നെ സ്വാധീനിച്ചവരിൽ ഒരു പ്രധാന ദൈവ ദാസനായിരുന്നു പാസ്റ്റർ ഭക്തവത്സലൻ

നീണ്ട കാലയളവുകൾ പാസ്റ്റർ ഭക്ത വത്സലനെ അദ്ദേഹത്തിന്റെ ലോക്കൽ ചർച്ചിന്റെ പാസ്റ്റർ എന്ന നിലയിൽ ശുശ്രൂഷിപ്പാൻ ലഭിച്ച അവസരം ഒരു അനുഗ്രഹമായി കരുതുന്നു. എന്റെ ചെറുപ്പ കാലത്ത് അദ്ദേഹത്തെ ഒരു നോക്ക് കാണുവാനായി ഞാൻ ആഗ്രഹിക്കുകയും വളരെ ബുദ്ധിമുട്ട് സഹിച്ച് അത് സാധിച്ചെടുക്കുകയും ചെയ്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

എന്നാൽ പിന്നീട് നീണ്ട വർഷങ്ങൾ അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം അടുത്ത് ഇടപഴകുവാൻ സർവ ശക്തൻ അവസരം ഒരുക്കി. ആർ ടി നഗർ ചർച്ച് ഓഫ് ഗോഡ് ബെംഗളൂരിന്റെ അസിസ്റ്റന്റ് പാസ്റ്റർ ആയി അദ്ദേഹം വളരെ വർഷങ്ങൾ സേവനം അനുഷ്ടിച്ചു. അത് എനിക്ക് വ്യക്തി പരമായും കുടുംബത്തിനും സഭക്കും വളരെ അനുഗ്രഹം ആയിരുന്നു. ഏത് സമയത്തും വേണ്ട ഉപദേശങ്ങൾ നൽകി ഒരു പോസിറ്റീവ് ഊർജ്ജം പകരുന്നതിൽ പ്രിയ ദൈവ ദാസൻ ശ്രദ്ധിച്ചിരുന്നതിനോടൊപ്പം തന്നെ എന്റെ പല പ്രയാസ ഘട്ടങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്.

COVID-19 – ന് ശേഷം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമെ സഭയിൽ വന്നിരുന്നുള്ളു എങ്കിലും താൻ ബാഗളൂരിൽ ഉള്ള സമയം ഒരു സഭാ യോഗവും മുടക്കാതെ, ശരീരത്തിൽ എത്ര മാത്രം വേദന ഉണ്ടെങ്കിലും Zoom-ടെ ഒരു ഗാനം ആലപിച്ച് സഭയെ ധൈര്യപ്പെടുത്തിയിരുന്നു. അത് ഒരിയ്ക്കലും R T Nagar ദൈവസഭയ്ക്ക് മറക്കാൻ കഴിയില്ല.

ചില പ്രത്യേക സാഹചര്യത്തിൽ ഞാൻ USA-ൽ ആയിരിയ്ക്കുന്നതിനാൽ തന്റെ യാത്ര അയപ്പ് ശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഞാൻ വളരെ ദു:ഖിതനാണ്.

എങ്കിലും പ്രത്യാശയുടെ തീരത്ത് കാണാം എന്നതിൽ സന്തോഷിയ്ക്കുന്നു.

പ്രിയ കുടുംബത്തെ ദൈവം ആശ്വസിപ്പിയ്ക്കട്ടെ.
പാസ്റ്റർ ഇ ജെ ജോൺസൺ

You might also like
Comments
Loading...