പാസ്റ്റർ വി റ്റി എബ്രഹാമിന്റെ (AG മലബാർ) മകൾ ബ്യൂലാ (36) നിത്യതയിൽ
പാസ്റ്റർ വി റ്റി എബ്രഹാമിന്റെ (AG മലബാർ) മകൾ ബ്യൂലാ (36) ഇന്നു (02.04.2018) രാവിലെ റിയാദിൽ (സൗദി) വെച്ചു കർത്താവിൽ നിദ്ര പ്രാപിച്ചു. കുടുംബമായി റിയാദിൽ പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയാൽ ആശുപത്രിയിലായിരുന്നു. താഴ്ന്ന രക്തസമ്മർദ്ധത്തോടൊപ്പം പൊടിക്കാറ്റ് നിമിത്തമുള്ള ശ്വാസതടസ്സവും യുറിനറി ഇൻഫക്ഷനും ഉണ്ടായിരുന്നു എന്നാണ് അറിയുവാൻ ഇടയായത്.