ബോസ്റ്റൺ പ്രയർ ലൈൻ സ്ഥാപക സൂസൻ ജോർജ്ജ് നിത്യതയിൽ

0 3,243

ബോസ്റ്റൺ പ്രയർ ലൈൻ സ്ഥാപക സൂസൻ ജോർജ്ജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.24/7 ഫോൺ പ്രയർലൈൻ എന്ന ആശയം മലയാളി പെന്തക്കോസ്ത് സമൂഹത്തിൽ ആദ്യമായി കൊണ്ടുവന്ന വ്യക്തിയാണ് സൂസൻ ജോർജ്

അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു. മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും, തുടർന്ന് 1992-ൽ ജലസ്നാനം സ്വീകരിച്ച് പെന്തക്കോസ്ത് അനുഭവത്തിൽ ആരാധിച്ചുവന്നു. ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമായിരുന്നു പരേത. ഒരു ശക്തയായ പ്രാർത്ഥനാ പോരാളിയായിരുന്ന ദൈവദാസി, പ്രത്യാശാ നിർഭരമായ നിരവധി ഗാനങ്ങൾ രചിച്ചിട്ടും ഉണ്ട്.

Download ShalomBeats Radio 

Android App  | IOS App 

കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ൽ ബോസ്റ്റണിൽ എത്തിയ കുടുംബം, 2007 മെയ് മാസത്തിൽ ആരംഭിച്ചതാണ് ബോസ്റ്റൺ പ്രയർ ലൈൻ. ഫോണിലൂടെയും, സൂം പ്ലാറ്റ്ഫോമിലൂടെയും ഉള്ള ഈ പ്രാർത്ഥനാ കൂടിവരവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരുന്നു. പ്രയർ ലൈനിന്റെ ഭാഗമായി 2008 മുതൽ പ്രയർ കോൺഫ്രൻസും നടന്നു വന്നിരുന്നു.

ഭർത്താവ്: ഡോക്ടർ ദാനിയേൽ രാജൻ (റോബി). മക്കൾ : രൂത്ത്, നവീൻ.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...