മുംബൈയിൽ കനത്ത മഴ; 21 മരണം, ജനജീവിതം സ്തംഭിച്ചു; പൊതു അവധി പ്രഖ്യാപിച്ചു

0 841

മുംബൈ: കനത്തെ മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയിൽ മലാഡിൽ മതിൽ തകർന്ന് വീണ് 13 പേരും പൂണെയിൽ ആറ് പേരും മരിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു പല സ്ഥലങ്ങളിലും ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.

എയർപോർട്ടിലെ പ്രധാന റൺവേ അടച്ചു. 54ഓളം വിമാനങ്ങൾ വഴിതിരിച്ചു വിടുകയും നഗരത്തിലെ സബർബൻ ട്രെയ്നുകളും സർവീസ് അവസാനിപ്പിച്ചു. വെള്ളത്തിൽ മുങ്ങിയ റെയിൽ പാളങ്ങളിൽ കിടക്കുന്ന മൂന്ന് സബർബൻ ട്രെയിനുകളിൽ കുടുങ്ങിയ യാത്രക്കാരെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി.
പല സ്ഥലങ്ങളിലും വലിയ ഗതാഗത കുരുക്കുകളാണ് ഉണ്ടായത്.
540 മില്ലി മീറ്റർ മഴയാണ് രണ്ട് ദിവസങ്ങൾക്കുള്ളിൽ മാത്രം നഗരത്തിൽ പെയ്തത്. പത്ത് വർഷത്തിനുള്ളിൽ ഉണ്ടായ ഏറ്റവും വലിയ മഴയാണിതെന്നാണ് വിലടയിരുത്തപ്പെടുന്നത്. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴയുണ്ടാവും.

Advertisement

You might also like
Comments
Loading...
error: Content is protected !!