WME ദൈവസഭ കോട്ടയം ഡിസ്ട്രിക്ട് താലന്ത് പരിശോധനയ്ക്ക് സമാപനം.

0 537

കോട്ടയം – അമയന്നൂർ : ‘ ഡബ്ലിയു എം ഇ ചർച്ച് ഓഫ് ഗോഡ് കോട്ടയം ഡിസ്ട്രിക്ട് യൂത്ത് ഫെല്ലോഷിപ് 2022 താലന്തു പരിശോധന ‘ അമയന്നൂർ ദൈവസഭയിൽ വെച്ചു നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സെക്രട്ടറി പാ : പി സി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡിസ്ട്രിക്ട് മിനിസ്റ്റർ പാ : ഓ എം ജോസ് അത്യാൽ ഉത്ഘാടനം ചെയ്തു. ഡബ്ലിയു എം ഇ ദൈവസഭ കോട്ടയം ഡിസ്ട്രിക്ട്കിലുള്ള സഭകളിലെ നൂറുകണക്കിന് യൂത്ത് ഫെല്ലോഷിപ് അംഗങ്ങൾ താലന്തു പരിശോധനയിൽ പങ്കെടുത്തു. 24 /10/2022 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം 6 30 നു പൊതുസമ്മേളനത്തോട് അവസാനിച്ചു. താലന്ത് പരിശോധനയിൽ സംഗീതം, കഥ രചന, കവിത രചന , ഉപന്യാസം , വാക്യമത്സരം,ബൈബിൾ ക്വിസ്സ് തുടങ്ങിയ പത്തിലധികം ഇനങ്ങളിൽ മത്സരം നടന്നു. മത്സര ഇനങ്ങളിൽ വിജയികളായവരെ യോഗം അഭിനന്ദിച്ചു.ഡിസ്ട്രിക്ടിന്റെ വിവിധ സഭകളിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർമാരായ പാ : പി സി തങ്കച്ചൻ, പാ:സി പി ചാക്കോ, പാ:സുനിൽ മങ്ങാട്ട്, പാ:പി എം രാജു, പാ:ബാബു വർഗീസ്,പാ:റ്റിജുമോൻ എന്നിവർ നേതൃത്വം നൽകി. കോട്ടയം ഡിസ്ട്രിക്ട് ലേഡീസ് ഫെല്ലോഷിപ് സെക്രട്ടറി സിസ് : സാനിയ സന്തോഷ്‌ , സൺ‌ഡേ സ്കൂൾ കോ-ഓർഡിനേറ്റർ സിസ് :മേഖല ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകൾക്ക് പാ : ഷൈൻ പീറ്റർ, പാ :ഷാജി പി കെ , പാ : ഷാജി പി ജോൺ എന്നിവർ നേതൃത്വം നൽകി.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡിസ്ട്രിക്ട് പാസ്റ്റർ ഓ എം ജോസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡബ്ലിയു എം ഇ കോട്ടയം ഡിസ്ട്രിക്ട് യൂത്ത് ഫെല്ലോഷിപ് ഓർഗനൈസറായി ബ്രദർ ബ്ലെസ്സൺ ജെയിംസ് ഫിലിപ്പ് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

റിപ്പോർട്ട് സുവി : സുനിൽ മങ്ങാട്ട്

You might also like
Comments
Loading...