ഉമ്മച്ചൻ (101 വയസ്സ്) അക്കരെ നാട്ടിൽ

0 599

പോരുവഴി : കൊല്ലം ചാത്താകുളം ചരുവിള പുത്തൻവീട്ടിൽ ഉമ്മച്ചൻ നിത്യതയിൽ പ്രവേശിച്ചു. 101 വയസ്സായിരുന്നു. പരേതൻ ഐ പി സി എബനേസർ ഇടയ്ക്കാട് സഭാംഗമാണ്. പോരുവഴി വലിയവിളയിൽ ചിന്നമ്മയാണ് സഹധർമ്മിണി. ഐ പി സി ആലപ്പുഴ കലവൂർ ഗോസ്പൽ സെന്റർ സഭാ പാസ്റ്ററും പൊതു ശുശ്രൂഷകനുമായ പാസ്റ്റർ റോയി ഉമ്മന്റെ പിതാവാണ് നിത്യതയിൽ പ്രവേശിച്ച ഉമ്മച്ചൻ. ശവസംസ്കാര ശുശ്രൂഷ ഐ പി സി എബനേസർ ഇടയ്ക്കാട് സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 25 തിങ്കളാഴ്ച 12. 30 ന് ഭവനത്തിൽ നടക്കും.

മക്കൾ
ലിസി, ജോസ്, ഷാജി, വത്സമ്മ, പാസ്റ്റർ റോയി ഉമ്മൻ
മരുമക്കൾ
ബേബി, പൊടിയമ്മ, ലാലി, റ്റി കുഞ്ഞുമോൻ, സൂസൻ

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...