ചർച്ച് ഓഫ് ഗോഡ് യുകെ – ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫ്രൻസിന് ഒരുക്കങ്ങൾ പൂർത്തിയായി; ജൂലൈ 26,27,28(വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോളിൽ

0 1,270

യു കെ : ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫറൻസ് ജൂലൈ 26,27,28(വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോൾ പെന്തകോസ്തൽ ചർച്ചിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമി (BS7 9BY) യിൽ വെച്ച് നടത്തപെടും.

റെവ. ഡോ. ജോ കുര്യൻ പ്രാത്ഥിച്ചു സമർപ്പിക്കുന്ന ഈ യോഗത്തിൽ സുപ്രസിദ്ധ സുവിശേഷകരായ പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ ) പാസ്റ്റർ ബാബു ചെറിയാൻ (കേരള) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 


വെള്ളിയാഴ്ച വൈകിട്ട് 5:30നും , ശനി രാവിലെ 9:30നും, ഉച്ചക്ക് 2 മണിക്കും, വൈകിട്ട് 5:30നും പൊതുയോഗങ്ങൾ നടത്തപെടും. വിവിധ സെഷ്ണുകളിലായി യുവജന സമ്മേളനം, സഹോദരി സമ്മേളനവും 2023 സൺ‌ഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കുള്ള അവാർഡ് ദാനവും നടക്കും. 26 തിയതി വെള്ളിയാഴ്ച ഉച്ചക്ക് സൺ‌ഡേ സ്കൂൾ, വൈ. പി. ഇ. യുടെ നേതൃത്വത്തിൽ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ് മത്സരം നടത്തപെടുന്നതും ആണ്.
ഈ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റർ ജോൺ മത്തായി (Asst-Director) പാസ്റ്റർ തോമസ് ജോർജ് ( സെക്രട്ടറി ) ഇവ. ഡോണി തോമസ് (ട്രെഷരർ ) പാസ്റ്റർ സജി സാമൂവേൽ (കോൺഫറൻസ് സെക്രട്ടറി ) പാസ്റ്റർ ഷിനു യോഹന്നാൻ (കോൺഫറൻസ് കൺവീനർ ) പാസ്റ്റർ റിജോയ് സ്റ്റീഫൻ (പബ്ലിസിറ്റി & മീഡിയ ) പാസ്റ്റർ റെജി സാം (പ്രെയർ കോർഡിനേറ്റർ ) പാസ്റ്റർ ബ്ലെസ്സൺ തോമസ് (സൺ‌ഡേ സ്കൂൾ -ഡയറക്ടർ ) ബ്ര. ക്രിസ്റ്റോ വിൽ‌സൺ (യൂത്ത് കോർഡിനേറ്റർ ) സിസ്റ്റർ സിമോനീ കുരിയൻ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ വിവിധ ചുമതലകൾ ഏറ്റെടുത്തു കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.
യുകെക്ക് പുറമെ അയർലൻഡിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും ദൈവജനം പങ്കെടുക്കുന്ന ഈ ആത്മീക സംഗമത്തിലേക്ക് നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. ഏവരെയും ഹാർദവമായി സ്വാഗതം ചെയുന്നു.
കൂടുതൽ വിവരങ്ങൾക്ക്


പാസ്റ്റർ തോമസ് ജോർജ് 07943866456
പാസ്റ്റർ സജി സാമൂവേൽ 07723329299

You might also like
Comments
Loading...