സുവി.പോൾ ജോസഫ് (42) കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,339

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഫാത്തിമപുരം ഇല്ലിക്കൽ ഇ. പി ജോസഫിന്റെയും ലാജി ജോസഫി ന്റെയും മകനും ചങ്ങനാശ്ശേരി ഐപിസി ഹെബ്രോൻ പ്രയർ സെന്റർ സഭാംഗവുമായ സുവി.പോൾ ജോസഫ് (42) കർത്താവിൽ നിദ്ര പ്രാപിച്ചു. സുവിശേഷ പ്രവർത്തനവുമായുള്ള ബന്ധത്തിൽ കഴിഞ്ഞ ദിവസവം വയനാട്ടിൽ ആയിരുന്നു. അവിടെവെച്ചുണ്ടായ ഹൃദയ ആഘാതമാണ് മരണ കാരണം .

ഭൗതീക ശരീരം ജൂലൈ 4 വ്യാഴാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും , ജൂലൈ 5 വെള്ളി രാവിലെ 9 മണിക്ക് ഭവനത്തിൽ ഉള്ള ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും.സംസ്കാരം പരുത്തുംപാറ ശ്മശാനത്തിൽ 12 മണിക്ക്

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: റുബി പോൾ. മക്കൾ: ഗിഫ്റ്റി, ഗ്രഫി, ഗ്ലാഡി, ഗാഡോൾ.

ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ പിവൈപിഎ മുൻ സെക്രട്ടറിയും പിവൈപിഎ മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ സുവിശേഷകൻ പോൾ ജോസഫ് ക്രിസ്തീയ യുവജന പ്രവർത്തകനുമായിരുന്നു.

സുവിശേഷ പ്രവർത്തനങ്ങൾ സജീവമായിരുന്ന ഇദ്ദേഹം നോർത്ത് ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മിഷനറിയായിരുന്നു.You might also like
Comments
Loading...