സി.ബി.എസ്.ഇ പരീക്ഷകള്‍ റദ്ദാക്കി

0 622

സി.ബി.എസ്.ഇ പരീക്ഷകള്‍ റദ്ദാക്കി

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിലപാടറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷയ്ക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Download ShalomBeats Radio 

Android App  | IOS App 

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണമെന്നാണ് വിദ്യാർത്ഥികളുടെ താത്പര്യമെങ്കിൽ, സാഹചര്യം അനുകൂലമാവുമ്പോൾ പരീക്ഷകൾ നടത്തുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.
പരീക്ഷ ഉപേക്ഷിച്ച്‌ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്നുമുതല്‍ 15 വരെ നടത്തുമെന്നായിരുന്നു സിബിഎസ്‌ഇയുടെ പ്രഖ്യാപനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

You might also like
Comments
Loading...