പശ്ചിമ ബംഗാളിൽ എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

0 214

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു.
ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവും എം.എല്‍.എയുമായ തമോനാഷ് ഗോഷാണ് (60) കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പര്‍ഗനാസ് ജില്ലയിലെ ഫല്‍ത്ത നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം.കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കോവിഡ് നിരവധി ജനപ്രതിനിധികളുടെ ജീവനാണ് അപഹരിക്കുന്നത്. തമിഴ്‌നാട് എംഎല്‍എ ജെ അന്‍പഴകനും ഈ മാസം ആദ്യം കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!