അസ്സെംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യക്ക് [ AGI ] പുതിയ നേതൃത്വം

0 900

ചെന്നൈ: അസ്സെംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ ജനറൽ സുപ്രണ്ട് ആയി ഡോക്ടർ ഡി . മോഹൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . നിലവിൽ ജനറൽ സുപ്രണ്ട് ആയി സേവനം ചെയ്തു വരികയാണ് .ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭകളിലൊന്നായ ചെന്നൈ ന്യൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ് .

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പസ്റൊർ പോൾ തങ്കയ്യ ബാംഗ്ലൂരെയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ ഫുൾ ഗോസ്പൽ അസംബ്ലി ഓഫ് ഗോഡ് ചുര്ച്ച് സ്ഥാപകനും സീനിയർ ശുശുര്ഷകനുമാണ് . നിലവിൽ സെന്റട്രൽ ഡിസ്ട്രിക് സുപ്രണ്ട് (കർണ്ണാടക & ഗോവ ), സൗത്ത് ഇന്ത്യ അസിസ്‌റ്റന്റ്‌ ജനറൽ സൂപ്രണ്ട് എന്നി ചുമതലകളും നിർവഹിച്ചു വരുന്നു . കമ്മിറ്റിയിൽ പുതുമുഖമാണ് .

Download ShalomBeats Radio 

Android App  | IOS App 

ജനറൽ ട്രെഷറർ റെവ റോബർട്ട് ജയരാജ് . എ.ജി.ഐ ജനറൽ സൂപ്രണ്ട് ആയിരുന്ന ഡോക്ടർ ജെയരാജിന്റെ മകനാണ് .നിലവിൽ അസിസ്റ്റന്റ് ജനറൽ സൂപ്രണ്ട് ആയിരുന്നു. ദീർഘ വർഷങ്ങൾ എ.ജി ന് .ഐ സൂപ്രണ്ട് ആയിരുന്നു

സൗത്ത് ഇന്ത്യ , നോർത്ത് ഇന്ത്യ , ഈസ്റ്റ് ഇന്ത്യ എന്നീ റീജിയണൽ കൌൺസിൽ സൂപ്രേണ്ടുമാർ അസിസ്റ്റന്റ് സൂപ്രേണ്ടുമാരായിരിക്കും . കൂടാതെ റീജിയണൽ കൌൺസിൽ പ്രതിനിധികളും കമ്മിറ്റിയിൽ അംഗമായിരിക്കും. ചെന്നൈയിൽ നടന്ന അസ്സെംബ്ലിസ് ഓഫ് ഗോഡ് ജനറൽ കോണ്ഫറൻസിൽ വച്ചാണു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത് .

Advertisement

You might also like
Comments
Loading...