പ്രാർത്ഥിക്കുകയായിരുന്ന കോവിഡ് രോഗിയെ മറ്റൊരു രോഗി അടിച്ചു കൊന്നു

0 745

കാലിഫോർണിയ: ഡിസംബർ 17 ന് ലങ്കാസ്റ്ററിലെ ആന്റലോപ്വാലി ഹോസ്പിറ്റലിൽ കോവിസ്-19 ന് ചികിത്സയിലായിരുന്ന 82 കാരനായ സ്പെയിൻ വംശജനായ ഒരാളെ അതേ മുറിയിൽ അഡ്മിറ്റ് ആയിരുന്ന 37 വയസ്സുള്ള ജെസ്സി മാർട്ടിനെസ് എന്ന യുവാവ് ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് അടിച്ചതു നിമിത്തം കൊല്ലപ്പെട്ടതായി ലോസ്ഏഞ്ചൽസ് കൗണ്ടി പോലീസ് റിപ്പോർട്ടു ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

മാർട്ടിനെസിനെതിരെ കൊലപാതകം, വിദ്വേഷക കുറ്റകൃത്യങ്ങൾക്ക് പ്രേരണ, മുതിർന്നവർക്കെതിരെയുള്ള കയ്യേറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹം ആന്റലോപ് വാലിയിലെ കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്.

“ആ മനുഷ്യൻ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മാർട്ടിനെസ് പ്രകോപിതനായി, തുടർന്ന് ഓക്സിജൻ ടാങ്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു”, ഡിറ്റക്ടീവുകൾ പറഞ്ഞു. അടുത്ത ദിവസം ഇയാളെ മരിച്ചതായി പ്രഖ്യാപിച്ചു. രണ്ടുപേരും പരസ്പരം പരിചയമുള്ളവരായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

“ആ മനുഷ്യന്റെ മരണം കേട്ട് താൻ ഞെട്ടിപ്പോയി” ലങ്കാസ്റ്റർ മേയർ ആർ. റെക്സ് പാരിസ് ലോസ് ഏഞ്ചൽസ് ടൈംസിനോട് ഒരു പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും വകുപ്പ് അറിയിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...