അനുഭവസാക്ഷ്യം; അഖിൽ മാത്യു ചാക്കോ

0 1,632

ശാലോം ധ്വനി മലബാർ കോ ഓർഡിനേറ്റർ ബ്രദർ അഖിൽ മാത്യു ചാക്കോയുടെ അനുഭവസാക്ഷ്യം;

എളിയവന്റെ ഈ സാക്ഷ്യം വായിക്കുന്ന ഏവർക്കും ക്രിസ്തു യേശുവിന്റെ നാമത്തിൽ സ്നേഹവന്ദനം.

Download ShalomBeats Radio 

Android App  | IOS App 

അല്പ്പസമയത്തെ ചിന്തയ്ക്കായി യോഹന്നാൻ എഴുതിയ സുവിശേഷം 3:16 ”തന്റെ ഏകജാതനായ പുത്രനിൽ  വിശ്വസിക്കുന്ന ഏവ നും  നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”

ഒന്നാമതായി ഞാൻ ചിന്തിക്കുവാൻ ആഗ്രഹിക്കുന്നത് വിശ്വസിക്കുന്ന. എന്തു വിശ്വസിക്കണം ? റോമർ 10:9 “യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” എങ്ങനെയാണ് രക്ഷിക്കപ്പെടേണ്ടത് വായ്കൊണ്ട് ഏറ്റു പറയണം. ഹൃദയംകൊണ്ട് വിശ്വസിക്കണം. യോഹന്നാൻ 1:12 ”അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”  രക്ഷിക്കപ്പെട്ടവർക്ക് മാത്രമേ ദൈവമക്കൾ ആകുവാൻ അധികാരം ലഭിക്കുകയുള്ളൂ. എന്റെ സാക്ഷ്യം വായിക്കുന്ന ആരെങ്കിലും രക്ഷിക്കപ്പെടാത്തതായിട്ടുണ്ടെങ്കിൽ നിങ്ങൾ എത്രയും പെട്ടെന്ന് രക്ഷിക്കപ്പെടണമെന്ന് അപേക്ഷിക്കുന്നു.

എന്റെ ജീവിതത്തെ പറ്റി പറയുകയാണെങ്കിൽ പാപകുഴിയിൽ കിടന്ന എന്നെയും, എന്റെ കു ടുംബത്തെയും വീണ്ടെടുക്കുവാൻ വേണ്ടി കർത്താവായ യേശു ഞങ്ങൾക്കു വേണ്ടി കാൽവറി ക്രുശിൽ യാഗമായി തിർന്നു.

ഞാൻ (അഖിൽ മാതൃു ചാക്കോ) 1996 ജൂൺ 27-ന് മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ഉദിക്കമണ്ണിൽ കുടുംബത്തിൽ ജനിച്ചു. ജനിച്ച ചില ദിവസങ്ങൾക്ക് ശേഷം, വൈദ്യശാസ്ത്രം എനിക്ക് വിധിയെഴുതി. എന്റെ ഹൃദയത്തിന്റെ 4 അറകകളിൽ ഒന്ന് ഇല്ലായിരുന്നു. വാൽവ് വികസിച്ചിരിക്കുകയായിരുന്നു അത് കൂടാതെ ശുദ്ധരക്തവും,അശുദ്ധ രക്തവും കൂടിക്കലരുന്ന ഒരു ഹോളും ഉണ്ടായിരുന്നു. മെഡിക്കൽ സയൻസിൽ ഇതിന് (Cyanotic Congenital Heart Disease – DORV) എന്നാണ് പറയപ്പെടുന്നത്. എനിക്ക് ശ്വസിക്കാൻ കഴിയില്ലായിരുന്നു. പാൽ വലിച്ചു കുടിക്കാൻ സാധിക്കില്ലായിരുന്നു. എന്റെ ചെറുപ്പകാലം വളരെയധികം ബുദ്ധിമുട്ടും പ്രയാസത്തിലുടെയുമാണ് കടന്നുപോയത്. എനിക്ക് ഏതും നിമിഷവും എന്തും സംഭവിക്കാം എന്നു പറഞ്ഞതു മൂലം എന്റെ പിതാവിന് വിദേശത്തേക്ക് ജോലിക്കു പോകാൻ കഴിയിലായിരുന്നു. എന്റെ മാതാപിതാക്കൾ എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. അന്ന് ഞങ്ങൾ മാർത്തോമ്മ വിശ്വാസത്തിലായിരുന്നു. എന്റെ മാതാവ് ഓർത്തഡോക്‌സ് വിശ്വാസത്തിൽ നിന്ന് വന്നതായതുകൊണ്ട് പലപ്പോഴും മദ്ധ്യസ്ഥൻമരോട് യാചിക്കുമായിരുന്നു. എന്നാൽ എനിക്ക് ശ്വാസം കിട്ടാതെ കൈയ്യിൽ കിടന്ന് പിടക്കുന്ന സമയത്ത് യേശുക്രിസ്തു എന്ന ഏക മദ്ധ്യസ്ഥൻ അന്വേഷിക്കാനായി കർത്താവ് സംസാരിച്ചു.

അങ്ങനെ എന്റെ മാതാവ് ബൈബിൾ ആഴത്തിൽ വായിക്കാനും പഠിക്കാനും ആരംഭിച്ചു. അമ്മ എന്നെ വചനം വായിച്ചു കേൾപ്പിക്കാൻ തുടങ്ങി. ഞാൻ സംസാരിക്കാൻ തുടങ്ങിയനാൾ മുതൽ അമ്മ എന്നെ വാക്യങ്ങൾ കാണാതെ പഠിപ്പിക്കാൻ തുടങ്ങി. വചനം  പഠിക്കാൻ തുടങ്ങിയപ്പോൾ എന്നിൽ മാറ്റങ്ങൾ വരാൻ ആരംഭിച്ചു.

കാരണം വചനം ദൈവമാണ് യോഹന്നാൻ.1:1  വചനം യേശു കർത്താവാണ് വെളിപ്പാട്. 19:12-13 

ആ വചനം വായിക്കുമ്പോൾ നമുക്ക് സൗഖ്യം വരും.

എബ്രായർ 4:12 ”ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” അതായത് ദൈവത്തിന്റെ വചനം ജീവനുള്ളതാണ്, ശക്തിയുള്ളതാണ്. അങ്ങനെ എനിക്ക് സൗഖ്യം വരാൻ തുടങ്ങി. എനിക്ക് 4 വയസ്സായപ്പോൾ ഒരു സാറിനെ വിളിച്ച് വീട്ടിൽ വരുത്തി കീബോഡ് (PIANO) പഠിപ്പിക്കാൻ തുടങ്ങി ആദ്യ സമയങ്ങളിൽ സാറ് കുറച്ച് സമയം പഠിപ്പികും, പിന്നെ എന്നെ കിടത്തും,നോട്ട്സ് എഴുതും അങ്ങനെയായിരുന്നു. വളരെ പെട്ടെന്ന് കീബോഡ് പഠിക്കാൻ തുടങ്ങി. പപ്പ ജോലിക്ക് പോകുവാൻ തുടങ്ങി. 6 വയസായ സമയത്ത് എ.യു.പി സ്കൂൾ ഞെട്ടികുളത്ത് എന്നെ കൊണ്ട് ചേർത്തു. ചേർത്ത സമയത്ത് പ്രധാന അദ്ധ്യാപികയോട് എന്റെ രോഗവിവരങ്ങൾ പറയുകയും, അതിന്റെ സർട്ടിഫിക്കറ്റ് കാണിക്കയും ചെയ്യുതു. അന്നിട്ട് പറഞ്ഞു. ഇവന് ആയുസ് ഉണ്ടെങ്കിൽ 7 വർഷം കഴിയുമ്പോൾ T.C തരണം എന്ന്. ആ സമയങ്ങളിൽ എനിക്ക് സ്കൂളിൽ പോകാൻ പറ്റില്ലായിരുന്നു. കുടുതൽ സമയം ഇരിക്കാനോ,നിൽക്കാനോ, നടക്കാനോ ഒന്നും കഴിയില്ലായിരുന്നു. പെട്ടെന്ന് അസുഖം വരുമായിരുന്നു. എന്റെ  ജിവിതത്തിൽ ഞാൻ അധിക ദിവസങ്ങളൊന്നും സ്കൂളിൽ പോയിട്ടില്ല. എന്നെ വീട്ടിൽ ഇരുത്തി പഠിപ്പികുമായിരുന്നു. മിക്കവാറും എല്ലാ ഹോസ്പിറ്റലിലും എന്നെ ചികിൽസിച്ചിട്ടുണ്ട്.ആംബുലൻസിൽ  ഓക്സിജൻ തന്ന്  ഓരോ പ്രാവശൃം കൊണ്ട്പോകുമ്പോഴും ഇവനിനി ജിവിച്ചിരിക്കില്ല എന്ന് തിർത്ത് പറയുമായിരുന്നു,

എനിക്ക്  9 വയസ്സുള്ള സമയത്താണ് ഞാൻ ഹാർട്ട് സംബന്ധമയി അവസാനമായി ഹോസ്പിറ്റലിൽ പോകുന്നത്, St Gregorios Medical Mission Hospital Parumala (Dr. SAJI PHILIP M.B.B.S, D.C.H, F.CARD, Ph.D [Cardiology]) . എൻ്റെ മാതാപിതാക്കളോട് രോഗത്തെകുറിച്ച് വിശദികരിച്ച് പറയുന്ന സമയത്ത് എനിക്ക് ബോധം വരികയും ഞാൻ അതെല്ലാം കേൾക്കാനും  ഇടയായി തീർന്നു. ആ നിമിഷം ഞാൻ ആ കട്ടിലിൽ കിടന്ന് ഒരു തീരുമാനം എടുത്തു. ഞാനിനി മരുന്നു കഴിക്കുകയില്ല.മരുന്നിന് എന്നെ സൗഖ്യം ആക്കുവാൻ കഴിയുകയില്ല എന്നാണ് കേട്ടത്. എൻ്റെ യേശു അപ്പച്ചൻ എനിക്ക് സൗഖ്യം തരുവാണെങ്കിൽ എനിക്ക് സൗഖ്യം മാതി. വീടിൽ വന്നതിനു ശേഷം 2 ദിവസം അമ്മ എനിക്ക് ഉറക്കത്തിൽ ഗളിക തന്നു. അന്ന് എന്റെ യേശുഅപ്പച്ചൻ അമ്മയോട് പറഞ്ഞു അവന് വേണ്ടാത്ത മരുന്ന് ഇനി അവന് കൊടുക്കരുത്. ദൈവകൃപയാൽ ഈ നിമിഷം വരെയും എനിക്ക് ആ മരുന്ന് കഴിക്കേണ്ടി വന്നിട്ടില്ല.

അങ്ങനെ ഞങ്ങൾ പിന്നേയും വിശ്വസത്തിൽ വളരാൻ തുടങ്ങി. അതിനുശേഷം ഒരിക്കൽപോലും എനിക്ക് ക്രിത്രിമ ഓക്സിജൻ തരേണ്ടിവന്നിട്ടില്ല. ചെറുതായി പന്ത് കളികുവാനും, നടക്കുവാനും ഒക്കെ തുടങ്ങി. എന്തെങ്കിലും പ്രയാസംവരുമ്പോൾ ”എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” ഫിലിപ്പിയർ 4:13 എന്ന്  ആവർത്തിച്ച് പറയാൻ തുടങ്ങി.

ഞങ്ങളുടെ ജീവതത്തിൽ കർത്താവ് ഞങ്ങളെ ഒരുപാട് സ്നേഹിച്ചു ഒരുപാട് പഠിപ്പിച്ചു. 

എനിക്ക് 15 വയസായ സമയത്താണ് ഞങ്ങൾ കൂടുംബമായി പെന്തകോസ്തു വിശ്വാസത്തിലേക്ക് കടന്നുപോകുന്നത്. അന്ന് ഞാൻ പത്താം ക്ലാസ്    ആയിരുന്നു. പഠികുന്നത്. പത്താം ക്ലാസ് പാസായി. ആവർഷംതന്നെ ഞാൻ കർത്താവിന്റെ കല്പനയാകുന്ന സ്നാനം സ്വീകരിക്കുകയും അന്നുതന്നെ അന്യഭാഷ അടയാളത്തോടെ അഭിഷേകം പ്രാപികുകയും ചെയ്തു. അതിനുശേഷം ഞാൻ ഒരു അങ്കിളിന്റെ കുടെ വിടുവീടാന്തരം കയറിയിറങ്ങി സുവിശേഷവേല ചെയ്യാൻ തുടങ്ങി. എനിക്ക്  തീരെ വണ്ണം ഇല്ലായിരുന്നു. ഞാൻ യേശു അപ്പച്ചനോട് പ്രാർത്ഥിച്ചു അപ്പച്ചാ ഞാൻ ഓരോ വിട് കയറും തോറും എനിക്ക് ഓരോ കിലോ കൂട്ടിതരണേയെന്ന്. എന്റെ  കർത്താവത് ചെയ്തു. ഇന്ന് എനിക്ക് 23 വയസുണ്ട്. ഞാൻ ചെറിയ ഒരു ജോലി ചെയ്യുന്നു. കുടെ മീഡിയയിലൂടെ കർത്താവിന്റെ വേലയും ചെയ്യുന്നു.

മൂന്നാമതായി ഞാൻ ചിന്തിക്കാൻ ആഗ്രഹിക്കുന്നത് നിത്യജീവൻ പ്രാപിക്കേണ്ടതിന്.

എന്താണ് നിത്യജീവൻ നമ്മൾ മരിച്ച് കഴിഞ്ഞാൽ നമ്മുടെ ആത്മാവ് ദൈവത്തോടുകൂടെ നിത്യമായി ജീവിക്കുന്ന അവസ്ഥയാണ്.
രക്ഷിക്കപ്പെട്ട് സ്റ്റാനപ്പെട് വിശുദ്ധിയും വേർപാടും ആചരിച്ച് ജീവിക്കുന്നവർക്ക് മാത്രമേ നിത്യതയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.
എന്റെയേശു അപ്പച്ചൻ എന്നിക്ക് ആയുസ് ധീർക്കിപ്പിച്ച് തന്നത് എന്നെയും എന്റെ കുടുംബത്തേയും നിത്യതയിലേക്ക് കണ്ടതുകൊണ്ടാണ്. പ്രീയരേ നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാവ് കർത്താവിന്റെ താണ്. അത് ദൈവസന്നിധിയിൽ കാണപ്പെട്ടുവാൻ കർത്താവ് ആഗ്രഹിക്കുന്നു. യേശു എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Advertisement

You might also like
Comments
Loading...