കണ്ടതും കേട്ടതും | “നിറം നോക്കാത്ത ക്രിസ്തുവും നമ്മിലെ ക്രിസ്ത്യാനിയും” | ജോ ഐസക്ക് കുളങ്ങര

0 509

കലാമണ്ഡലവും കറുപ്പുനിറവും കോളിളക്കം സൃഷ്ടിച്ച കൊച്ചു കേരളത്തിൽ ആത്മീയമണ്ഡലത്തിൽ നിൽക്കുന്നു എന്ന് അവകാശവാദം പറയുന്ന അച്ചായന്മാരും അമ്മാമ്മമാരും ആത്മരോക്ഷം കൊണ്ട് കോരിത്തരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കൂടി കാണുവാൻ കഴിയുന്നത്. ശെരിയാണ് സമൂഹത്തിലെ ഇത്തരത്തിൽ ഉള്ള ജാതി വർഗ്ഗ വർണ്ണ വിവേചനത്തിന് എതിരെയും ശബ്ദം ഉയർത്തുക തന്നെ വേണം. എന്നാൽ ഇടക്ക് ഒക്കെ ഒരു ആത്മ പരിശോധനക്ക് വിധേയരായാൽ നമ്മുടെ ഉള്ളിലെ ഹൈ ലെവൽ സത്യഭാമകളെ നമുക്കു തന്നെ കാണുവാൻ കഴിയും. ഒരപ്പതിന്റെ അംശികളായ നമ്മളിൽ പലരിലും ഇത്തരത്തിൽ ഉള്ള ദുഷിച്ച മുള്ളുകൾ ഇടക്കൊക്കെ പൊങ്ങി വരാറുമുണ്ട്.

നല്ലൊരു ശതമാനം ആളുകളുടെയും ഉള്ളിൽ ഈ ചിന്തകളുണ്ട്. ചിലർ അത് പുറത്തു പറയും ചിലര് പുറത്ത് പറയാതെ പുറമേ ചിരിച്ച് അഭിനയിച്ചും സ്നേഹം പ്രകടിപ്പിച്ചും തഞ്ചത്തിൽ ഒഴിഞ്ഞു നിൽക്കും.

Download ShalomBeats Radio 

Android App  | IOS App 

നമ്മുടെ മമതക്കാരോട് മാത്രമുള്ള ഒരു സ്നേഹവും, അവർക്കുവേണ്ടി മാത്രം ആരാധനയിൽ നമ്മുടെ അടുത്ത് റിസേർവ് ചെയ്തിടുന്ന സീറ്റും, അംങ്ങും ഇങ്ങും എത്താതെ മനസില്ലാ മനസോടെ
കൊടുക്കുന്ന വിശുദ്ധ ചുംബനങ്ങളും എല്ലാം നാം പോലും അറിയാത്ത നമ്മുടെ ഇടയിൽ മുളച്ചു വരുന്ന വേർതിരിവിന്റെ മുള്ളുകളാണ്.

ക്രിസ്തു തന്റെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കി എന്ന് വചനത്തിൽ വായിക്കുബോളും ക്രിസ്തുവിന്റെ അനുയായി ആയ നാം ഇപ്പോളും ജാതിയും നിറവും നോക്കി സഭകളെ തിരിക്കുന്ന തിരക്കിലാണ്. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ട്ടി ആകുന്നു എന്ന് പഠിച്ച നാം, നമുക്കിടയിലെ വിവാഹ ആലോചനകൾക്ക് ഇടയിലും അവർ നമ്മുടെ കൂട്ടരാണോ എന്ന് തിരക്കാൻ വെമ്പൽ കൊല്ലുന്നവരാണ്.

ചരിത്രന്റെ ഏടുകൾ പരിശോധിക്കുമ്പോൾ ഇന്നിന്റെ ലോകത്തിൽ മാത്രമല്ല കാലങ്ങൾക്ക് മുൻപേ ആത്മീയ ജന്മിത്തം കറുത്തവനോട് വേർതിരിവ് തന്നെയാണ് കാണിച്ചിട്ട് ഉള്ളത്. “നീതി സൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തയാൽ എൻ ഇരുൾ നിറം മാറിടുമെ” എന്ന് ലോകത്തോട് തന്റെ വരികളിലൂടെ വിളിച്ചുപറഞ്ഞ വെട്ടമല ഫിലിപ്പോസ് ഉപദേശി ‘കറുത്തവൻ’ എന്ന് സമൂഹത്തിന്റെ മുൻപിൽ അഭിസംബോധന ലഭിക്കേണ്ടി വന്നതില്‍ ഒരു ഉദാഹരണം മാത്രമാണ്.

മാറേണ്ടതും മാറ്റേണ്ടതും കാലങ്ങൾളും കാര്യങ്ങളും മാത്രമല്ല . ഞാനും,നമ്മളും,നമ്മുടെ ചിന്തഗതികളുംകൂടിയാണ്.
നിറമില്ലാത്തവൻ എന്ന് മുദ്ര കുത്തി മാറ്റിനിർത്തുന്നതിനു മുൻപേ നിറമുള്ള നീ കറപുരണ്ട നിന്റെ ഹൃദയത്തെ നിറമുള്ളതാക്കാൻ ശ്രേമിക്കുക.
കാരണം …
മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”

You might also like
Comments
Loading...