സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ കേരളാ സ്നേഹ സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത്‌ തുടക്കം കുറിച്ചു.

0 730

സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ കേരളാ സ്നേഹ സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത്‌ തുടക്കം കുറിച്ചു.

സാഹോദര്യം, സൗഹൃദം, മാനവികത എന്നിവ അടിസ്ഥാനപ്പെടുത്തി സംസ്ഥാന പി വൈ പി എയുടെ രണ്ടാമത്തെ കേരളാ പര്യടനം ഇത്തവണ തിരുവനന്തപുരം മുതൽ കാസർഗോഡ് ജില്ല വരെയാണ് ഫെബ്രുവരി 5ന് പര്യടനത്തിന് സമാപനം തിരുവല്ലയിൽ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

96-)മത് ഐ.പി.സി ജനറൽ കൺവെൻഷൻ സമാപന ദിവസം ഐ.പി.സി അന്തർദേശീയ പ്രസിഡന്റ്‌ റവ ഡോ.റ്റി. വൽസൻ എബ്രഹാം പ്രസ്തുത റാലിയുടെ ഔദോദികമായി ഉത്ഘാടനം നിർവഹിച്ചു. ഐ.പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ടീം അംഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിച്ചു.

പര്യടനത്തിൽ കൊല്ലം ജില്ലയിൽ തെന്മല കൺവെൻഷൻ & മലപ്പുറം മേഖലാ പി വൈ പി എയുമായി സഹകരിച്ചു കൊണ്ട് മലപ്പുറം കൺവെൻഷൻ എന്നിവ കൂടെ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാം പി വൈ പി എ മേഖലകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രസ്തുത റാലിയിൽ പരസ്യയോഗം, ട്രാക്റ്റ് വിതരണം, സ്കിറ്റ്, മിനി കൺവെൻഷൻ എന്നിവയായിട്ടാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.

ഇന്ന് ചെങ്കൽചൂളയിൽ നടത്തപ്പെട്ട ആദ്യ പരസ്യയോഗത്തിൽ തിരുവനന്തപുരം മേഖല പി വൈ പി എ പ്രസിഡന്റ്‌ പാസ്റ്റർ ജെയിംസ് യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ സി തോമസ് തിരുവനന്തപുരം മേഖലയിലെ യാത്രയുടെ ഉത്ഘാടനം നിർവഹിച്ചു.

ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി ഷിബിൻ ജി. ശാമുവേൽ എന്നിവർ വചനത്തിൽ നിന്നും സംസാരിച്ചു.

ഐ.പി.സി ഇവാഞ്ചലിസം ബോർഡ് സെക്രട്ടറി ബ്രദർ എൽ കെ റോയി ആശംസകൾ നേർന്നു, സംസ്ഥാന പി വൈ പി എ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാബു ആര്യപ്പള്ളിൽ സ്വാഗതം പ്രസംഗം നടത്തി.

Advertisement

You might also like
Comments
Loading...