പെരുന്നാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുടെ സുവർണ ജൂബിലി സമ്മേളനം

റിപ്പോർട്ട്. ഷാജി ആലുവിള

0 650

റാന്നി( പെരുന്നാട് ): ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പെരിന്നാട് സഭയുടെ അമ്പതാം വാർഷിക സമ്മേളനം ഡിസംബർ 28 ന് പെരിനാട് ചർച്ചിൽ വെച്ച് നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി . സി. തോമസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ പി. സി. ചെറിയാൻ,പാസ്റ്റർ വൈ. റെജി എന്നിവരും സന്ദേശങ്ങൾ നൽകുന്നതായിരിക്കും. പൂർവ്വ വിശ്വാസികൾ ഉൾപ്പടെ മുൻ ശുശ്രൂകൻമാർ കുടുംബമായി ഈ മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.സഭയുടെ വളർച്ച ക്കും ഉയർച്ചക്കും അത്യധ്വാനം ചെയ്ത സഭാ പിതാക്കൻമാർക്ക് ആദരവ് നൽകി ബഹുമാനിക്കുകയും ചെയ്യും. നാളിതുവരെയുള്ള സഭാ വളർച്ചയുടെ ചരിത്രങ്ങൾ അടങ്ങിയ സുവനീർ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്ന ഈ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ മറ്റു ഒട്ടനവധി പ്രോഗ്രാമുകൾ ക്രമീകരിച്ചു വരുന്നു.സമ്മേളനം തത്സമയ സംപ്രേഷണം ചെയ്യുന്നത് സെറാഫ്സ് ആണ്. www. Seraphs. In, ഉച്ചക്ക് 1മണിവരെ യാണ് സമ്മേളനം. സമ്മേളനയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Advertisement

You might also like
Comments
Loading...