പാസ്റ്റർ ടി.എസ്. മാത്യുവിൻ്റെ മാതാവ് മേരിക്കുട്ടി ശാമുവേൽ നിര്യാതയായി

0 651

നിലമ്പൂർ: നിലമ്പൂർ എളംപിലാകോട് ഐ.പി.സി സഭാംഗം തളിക്കുന്നേൽ പരേതനായ ടി.എം. ശാമുവേലിൻ്റെ ഭാര്യ മേരിക്കുട്ടി ശാമുവേൽ (71) നിര്യാതയായി. ബെംഗളുരു കമനഹള്ളി ഐ.പി.സി ശാലോം സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി.എസ്. മാത്യൂവിൻ്റെ മാതാവാണ്. സംസ്കാരം പിന്നീട്. നിലമ്പൂർ പുല്ലഞ്ചേരി കാടമല കുടുംബാംഗമാണ്. കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. ജോസഫ്, ഫിലാഡെൽഫിയാ ഫെലോഷിപ്പ് ചർച്ച് കർണാടക ഓവർസിയർ പാസ്റ്റർ കെ.എസ്.ശാമുവേൽ എന്നിവരുടെ സഹോദരിയാണ് പരേത. 

മറ്റു മക്കൾ: ജോൺസൺ ടി.എസ് (നിലമ്പൂർ), ബോബി സാം (ഖത്തർ);
മരുമക്കൾ: അനി മാത്യൂ (ബെംഗളുരു), ഷീന ജോൺസൺ (നിലമ്പൂർ), സ്മിതാ ബോബി (ഖത്തർ).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...