എക്സൽ പബ്ലിക്കേഷന്റെ പഞ്ചദിന സെമിനാർ: മഴവിൽ-2020

0 116

തിരുവല്ല: അക്ഷരങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും മികച്ച സാങ്കേതിക വശങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്ന പഞ്ചദിന ഓൺലൈൻ സെമിനാർ മഴവിൽ -2020, നവംബർ മാസം 3,4,10,11,12 തീയതികളിൽ വൈകിട്ട് 8.00 മുതൽ 9.30 വരെ നടത്തപ്പെടും. സൂം ആപ്ലിക്കഷനിൽ നടക്കുന്ന ഈ വെബ്ബിനാറിൽ പ്രശസ്ത മാധ്യമ പ്രവർത്തകരായ ജോർജ് കോശി മൈലപ്ര, വി.പി. ഫിലിപ്പ്, ഷാജൻ പാറക്കടവിൽ, സിബി റ്റി. മാത്യു, ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. എഴുത്തുകളും ദൃശ്യങ്ങളും വർണവിസ്മയം ചമയ്ക്കുന്ന ഈ സെമിനാറിന് എക്സൽ പബ്ലിക്കേഷൻ ടീം നേതൃത്വം നൽകുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്:
+91 98479 92788, +91 97445 72716

Advertisement

You might also like
Comments
Loading...
error: Content is protected !!