ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ഭരണ സമിതി ഇന്ന് (മെയ് 8 ) ചുമതല ഏറ്റു

0 2,028

കർണാടക : ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ലേക്കുള്ള ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ഇന്ന് (മെയ് 8 ) 6 മണിക്ക് ഐ പി സി കർണാടക സ്റ്റേറ്റ് സഭാ ആസ്ഥാനമായ ഹോറമാവ് ഐ പി സി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് നടത്തപ്പെട്ടു .തിരഞ്ഞെടുപ്പ്‌ കമ്മീഷണർ പാസ്റ്റർ ഓ റ്റി തോമസിന്റെ അധ്യക്ഷതയിൽ പ്രാർത്ഥനയോടും ആരാധനയോടും ആരംഭിച്ച മീറ്റിംഗിൽ ,ബെഥേൽ വർഷിപ്പ് സെന്റർ പാസ്റ്റർ ഷാജി ജോസഫ് 103 )o സങ്കീർത്തനം വായിക്കുകയും , മുൻ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യു പ്രാർത്ഥിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ്‌ ഓഫീസർ പി വി ജെയിംസ് എല്ലാവർക്കും സ്വാഗതം അറിയിച്ചു. തിരഞ്ഞെടുപ്പ്‌ കമ്മീഷണർ പാസ്റ്റർ ഓ റ്റി തോമസ് ഈ ഉദ്യമത്തെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ്‌ റിട്ടേർണിംഗ് ഓഫീസർ പാസ്റ്റർ കെ പി ജോർജ് റിസൾട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പാസ്റ്റർ സാം ജോർജ് ഭരണനിര്‍വ്വഹണസമിതിക്കും , നിയുക്ത പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് കൗൺസിൽ അംഗങ്ങൾക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

 

മുൻ പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ്, തിരഞ്ഞെടുപ്പ്‌ കമ്മീഷണർ പാസ്റ്റർ ഓ റ്റി തോമസ് , പാസ്റ്റർ സാം ജോർജ് എന്നിവർ പുതിയതായി ചുമതല ഏറ്റവരെ സ്നേഹ ചുംബനത്താൽ സ്വാഗതം ചെയ്തു. വിവിധ സഭാ സംഘടനാ നേതൃത്വത്തിൽ ഉള്ളവർ പങ്കെടുത്തു. മുൻ പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ് പ്രാത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് അവസാനിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!