പാസ്റ്റർ സേവ്യർ മാത്യു വിന്റെ സംസ്ക്കാരം നാളെ ഡൽഹിയിൽ

0 1,845

ബഹദൂർഘട്ട്: പത്തനംതിട്ട വാഴമുട്ടം ചരുവിളയിൽ പരേതനായ സി. എ. മത്തായിയുടെ മകനും ഗുഡ്‌ഗാവ് ഗ്രേസ് ബൈബിൾ കോളേജ് മുൻ അധ്യാപകനുമായ പാസ്റ്റർ സേവ്യർ മാത്യു (64) കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ചു. പ്രിയ ദൈവദാസന്റെ സംസ്ക്കാരം 14ന് (ശനി) ന്യൂഡൽഹിയിൽ നടക്കും.
44 വർഷം മുമ്പ്‌ കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സുവിശേഷ വേലയ്ക്കായി ന്യൂ ഡൽഹിയിൽ എത്തി. വേദശാസ്ത്ര പഠനത്തിനു ശേഷം ഹരിയാന, ഗുഡ്‌ഗാവ് ഗ്രേസ് ബൈബിൾ കോളേജ് അധ്യാപകനായി ദീർഘ വർഷം സേവനം ചെയ്തു. അതിനോടൊപ്പം, ബഹദൂർഘട്ട് പ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത് സുവിശേഷപ്രവർത്തനം ആരംഭിച്ചു.1987 ൽ ഗ്രേസ് ബൈബിൾ കോളേജിക്കുള്ള യാത്രക്കിടയിൽ ബസ്സിന് അടിയിൽപ്പെട്ടുണ്ടായ അപകടത്തെ തുടർന്ന് ഒരു കാലിന് ഗുരുതര പരുക്ക് ഉണ്ടാകുകയും ദീർഘകാലാം കിടക്കയിൽ ആകുകയും ചെയ്തു. ഉത്തരേന്ത്യക്കാരായ അനേകരെ അദ്ദേഹം ക്രിസ്തുവിലേക്ക് നയിച്ചു. ഇപ്പോൾ ഐ. പി .സി. ഡൽഹി സ്റ്റേറ്റ് ഗ്രൈറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് പാസ്റ്റർ ആയുള്ള ചുമതലയും, ബഹദൂർഘട്ട് ഐ. പി. സി. സഭയുടെ ശുശ്രൂഷകനും ആയിരുന്നു പാസ്റ്റർ സേവ്യർ.
സംസ്‌ക്കാര ശുശ്രൂഷ ന്യൂഡൽഹി ലോദി റോഡ് മെതോഡിസ്റ്റ് ചർച്ചിൽ ശനി (14.3.2020) രാവിലെ 9 ന് ആരംഭിച്ച്, ഉച്ചക്ക് 1 മണിക്ക് തുക്ലക്കബാദ് ഭദ്രാ ഹോസ്പിറ്റലിന് സമീപമുള്ള സെമിത്തേരിയിൽ സംസ്‌കരിക്കും.
ഭാര്യ: മോനികുട്ടി സേവ്യർ.
മക്കൾ: ജിൻസി, ലിൻസി, നാൻസി, അഭിഷേക്.
മരുമക്കൾ: സാം, ജിജോ, ലിജോ.
കൊച്ചുമക്കൾ: ഷാരൻ, ഷേബ, ഓസ്റ്റിൻ, ആഷ്ലി.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...