ഇന്ത്യയിൽ ആദ്യമായി കൊറോണ മരണം

0 523

ബെംഗളൂരു: രാജ്യത്ത് കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് (79) മരിച്ചത്. മരണം ഈ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. മരണകാരണം ന്യുമോണിയയാണെന്നു ആദ്യം കരുതിയെങ്കിലും, ഒരാഴ്ച മുൻപ് സൗദിയിൽ നിന്ന് മടങ്ങിയെത്തിയതായതിനാൽ കൊറോണയാകാമെന്ന സംശയത്താൽ ശരീരസ്രവങ്ങൾ പരിശോധനയ്ക്കയച്ചു. ഇന്നലെ രാത്രിയോടെയാണ് മരണം കൊറോണ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം മരിച്ച സാഹചര്യത്തിൽ സിദ്ദിഖിയുമായി അടുത്ത് ഇടപഴിയ്ക്കവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ തുടങ്ങി കഴിഞ്ഞുവെന്ന് കർണാടക ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!