കോവിഡ് പരിചരണത്തിനായി ക്യാമ്പ് സെൻറർ വിട്ടുകൊടുത്ത് ഐ.സി.പി.എഫ്

0 321

കുമ്പനാട്: കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിക്കാനായി, കലാലയ വിദ്യാർത്ഥികളുടെയിടയിൽ സുവിശേഷം അറിയിക്കുന്ന ഇൻ്റർ കൊളീജിയേറ്റ് പ്രയർ ഫെലൊഷിപ്പ്  (ഐ.സി.സി.പി.എഫ്) തങ്ങളുടെ ക്യാമ്പ് സെൻറർ  വിട്ടു നൽകി സമൂഹത്തിന് മാതൃകയായി. കുമ്പനാടിനടുത്തുള്ള മുട്ടുമണ്ണിലെ ക്യാമ്പ് സെൻ്ററാണ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി ജില്ലാ ഭരണകൂടത്തിനു വിട്ടു നല്കിയത്. കോവിഡ് രോഗികളെ ഇവിടെ എത്തിച്ചുള്ള ചികിത്സാ  ഉടനെ ആരംഭിക്കും. 200-ൽ അധികം പേർക്ക് ഇവിടെ താമസിച്ച് ചികിത്സിക്കുവാനുള്ള സൗകര്യമുണ്ടെന്നും  ദുരിതമനുഭവിക്കുന്ന സമൂഹത്തെ ശുശ്രൂഷിക്കുവാൻ ദൈവംതന്ന അവസരമായി ഇതിനെ കാണുന്നു എന്നും ഐ.സി.പി.എഫ് പ്രസിഡൻറ് ഡോ. മുരളീധർ പറഞ്ഞു.

Advertisement

You might also like
Comments
Loading...