ഇവാ: അങ്കമാലി വർഗ്ഗീസ് ബെയൂല ദേശത്ത്

0 1,439

വാർത്ത : ഷാജി ആലുവിള

അങ്കമാലി : ഹസ്സൻ ബെഥേസ്ഥ എഡ്യൂക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റും, മാറ്റനേക ആത്മീയ പ്രവർത്തനങ്ങളുടെ സ്ഥാപകനും ആയ, കട്ടച്ചിറ ബേഥേസ്ഥയിൽ, പരേതനായ ഗീവർഗ്ഗീസിന്റെ മകൻ ഇവാ: ജോർജ്ജ് വർഗ്ഗീസ്സ് (77) ജൂലൈ 4 നു വിശ്രമ പറുദീസായിലേക്ക് ചേർക്കപ്പെട്ടു. ദുബായ് സത്വ പെന്തകോസ്ത് സഭയിലെ അംഗമായിരുന്നു ദീർഘവർഷം. അയ്യമ്പുഴയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് ദൈവ സഭ അദ്ദേഹത്താൽ ആരംഭം കുറിച്ചതാണ്. ഇന്ത്യൻ പ്രയർ ആർമിയിലെ സജീവ സാന്നീധ്യം ആയിരുന്നു ഇവാ: വർഗീസ്.
തന്റെ ആത്മീയ ധൈര്യവും, ദൈവ സ്നേഹവും, പ്രവർത്തന തീഷ്ണതയും സുവിശേഷ വേലയിൽ അനേകർക്ക് പ്രചോതനം ആയിരുന്നു. ചില നാളുകളായി ശാരീരിക ക്ഷീണത്താൽ വിശ്രമത്തിൽ ആയിരുന്നു പരേതൻ. രോഗ കിടക്കയിലും വളരെ പ്രത്യാശയോടെ കിടക്ക സുവിശേഷ പ്രവർത്തന മേഖലയാക്കിയിരുന്നു ഇവാ. വർഗ്ഗീസ്. ജോലിയോടൊപ്പം ദുബായിലും, പിന്നീട് കർണാടകയിലും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലും തന്റെ സുവിശേഷ പ്രവർത്തനം വിലയേറിയതായിരുന്നു. ഭാര്യ തഴത്തേകുറ്റ്‌ കുടുംബാംഗമായ മറിയാമ്മ വർഗ്ഗീസ്. മക്കൾ, പാസ്റ്റർ: സജി വർഗ്ഗീസ്, പാസ്റ്റർ മാത്യു വർഗ്ഗീസ് (ഹസ്സൻ), ഷിജി ജോർജ്ജ്. മരുമക്കൾ അനു വർഗ്ഗീസ്, റീന മാത്യു, ജോജോ ജോർജ്ജ്. കൊച്ചുമക്കൾ, ജോയൽ, ജെയിംസ്, ജോഷ്വാ, ഷാരോൻ, ജോസ്‌ലി, കെറോളിൻ.
സംസ്കാര ശുശ്രൂഷ 8 നു തിങ്കൾ രാവിലെ 9 നു സ്വവസതിയിൽ ആരംഭിച്ചു 12 നു അങ്കമാലി ശാരോൻ ഫെലോഷിപ്പ് സഭയുടെ നേന്ത്രത്വത്തിൽ കൊരട്ടി സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...