വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആർടിസി സർവീസ് മുടങ്ങും, പരീക്ഷകൾ മാറ്റി

0 385

Download ShalomBeats Radio 

Android App  | IOS App 

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാഹന പണിമുടക്ക്. കെഎസ്ആർടിസിയിലെ സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും മുടങ്ങും. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചു.

പണിമുടക്ക് മൂലം ഇന്നത്തെ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ എട്ടാം തീയതിയിലേക്കു മാറ്റി.

കേരള, എംജി, കൊച്ചി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട്. കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ പകരം 12നു നടക്കും.

You might also like
Comments
Loading...