പ്രളയ ബാധിത പ്രേദേശങ്ങളിൽ കരുതലിന്റെ സ്നേഹ ഹസ്തവുമായി ക്രൈസ്റ്റ് അംബാസിഡേഴ്‌സ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ജോ ഐസക്ക് കുളങ്ങര

0 783

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസ്സഡർസ് ന്റെ നേതൃത്വത്തിൽ തിരുവല്ല എടത്വ, പച്ച, ആനപ്രമ്പാൽ, കാവുംഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായ വിതരണം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രളയ ബാധിത കൂടിയ ഈ മേഖലകളിൽ കഴിയുന്നവർക്കും വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്കും ആവശ്യമായ കുടിവെള്ളവും, ആഹാര സാധനങ്ങളും എത്തിച്ചു കൊടുക്കുക എന്ന മഹത്തായ പ്രവർത്തനമാണ് ചെയ്തുവരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകൾ കണ്ടെത്തി തങ്ങളാൽ ആവും വിധം സഹായ സഹകരണങ്ങൾ ചെയ്യുവാൻ താത്പര്യപ്പെടുന്നു എന്ന് ക്രൈസ്റ്റ് അംബാസിഡർസ് പ്രസിഡന്റ്  പാസ്റ്റർ സാം ഇളംമ്പൽ അറിയിച്ചു. കൂട്ടായി ഉള്ള പ്രവർത്തനങ്ങൾക്ക് യുവജനങ്ങൾ മുന്നിട്ടു ഇറങ്ങുന്നതും വിവിധ സെക്ഷനുകൾ വഴിയായും സഭകൾ വഴിയായും ചെയ്തു വരുന്ന സഹായ നടപടികൾ പ്രശംസനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. സി എ ഭാരവാഹികൾ ആയ പാസ്റ്റർ സാം ഇളമ്പൽ സാം p ലൂക്കോസ് ബെന്നി ജോൺ ലിജോ കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി. തിരുവല്ല സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പി എം സാമുവേൽ, പാസ്റ്റർ റോയിസൺ ജോണി പാസ്റ്റർ പി ഐ മാത്യു തിരുവല്ല സെക്ഷൻ സി എ പ്രസിഡന്റ്‌ പാസ്റ്റർ പ്രിൻസ് ലാൽ പാസ്റ്റർ ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement

You might also like
Comments
Loading...