അസംബ്ലിസ് ഓഫ് ഗോഡ് മധ്യ മേഖലയിൽ ജലപ്രളയ ബാധിതർക്കിടയിൽ സഹായകരവുമായി

റിപ്പോർട്ടർ : ഷാജി ആലുവിള

0 1,005

അസംബ്ലിസ് ഓഫ് ഗോഡ് മധ്യ മേഖലയിൽ ജലപ്രളയ ബാധിതരാ യിരിക്കുന്ന നമ്മുടെ പ്രിയപെട്ടവരെ നേരിട്ട് കാണുന്നതിനും,ആശ്വാസകരം നീട്ടുന്നതിനും മധ്യ മേഖല ഡയറക്ട്ർ പാസ്റ്റർ. ബനാസിയോസിന്റെ മേൽനോട്ടത്തിൽ മധ്യ മേഖലയുടെ വിവിധ ഭാഗങ്ങളായ ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല ചെങ്ങന്നാശേരി സെക്ഷനുകളിലെ വിവിധ ദുരിത ബാധിത പ്രദേശങളായ കാരക്കാൽ ,മേപ്ര, എടത്വ, പച്ച, പുളിക്കീഴ് ,ആനപ്രാചിൽ, തൈമറവിൻകര, ആല ,ബുധനൂർ, തോന്നയകാട്, ളായ്കാട്, കൊടിപു ന്ന,വേങ്ങൽ, കരുവാറ്റ, തൃക്കന്നപ്പുഴ, വാഴക്കൂട്ടം, പളളിപ്പാട്, നങ്ങിയാർ കുളങ്ങര, പളളിപ്പാട് കർമേൽ, കാർത്തികപ്പളളി, ചാലത്തെരുവ്, ചേര്‍ത്തല, പൂച്ചാക്കൽ, കഞ്ഞികുഴി , ആലപ്പുഴ, പാതിരാപ്പളളി, പുന്നപ്ര, കാട്ടൂർ, കോമളപുരം ,എന്നീ മുന്നൂറ്റി അൻപതോളം കുടുംബങ്ങൾക്ക് സഹായം ആവശ്യ സമയത്ത് എത്തിക്കാൻ കഴിഞ്ഞത് മധ്യ മേഖലയുടെ അത്മീക ഭൗതീക പ്രവർത്തനങ്ങൾക്ക് മുൻപോട്ട് പോകുവാൻ ഉത്തേജനം നല്‍കുന്ന ഘടകമായി മാറി. ദുരിതം അനുഭവിക്കുന്നവർക്ക് അരിയുൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുത്തു
രണ്ട് ദിവസങ്ങളായി നടത്തിയ ഈ പൊതു പ്രവർത്തനത്തിൽ അനേക ദൈവദാസന്മാരും വിശ്വാസികളും പങ്കുചേർന്നു.രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ ഈ പ്രവർത്തനത്തെ സ്വാഗതം ചെയ്തത് പ്രവർത്തനത്തിന് മാറ്റു കൂട്ടി.

മധ്യമേഖല ഡയറക്ടർ റവ.ഏ.ബനാൻസോസിന്റെ നേതൃത്വത്തിൽ പാസ്റ്റർമാരായ ഗീവർഗീസ് തോമസ് (അഞ്ചൽ), ചെങ്ങന്നൂർ പ്രീസ്‌ബിറ്റർ ജോസ് .കെ തോമസ്, ജോസ്. റ്റി. ജോർജ് (അടൂർ ), ബിജി ഫിലിപ്പ്,(ചെങ്ങന്നാശേരി ) ജോസഫ് കുര്യൻ,(ചെങ്കിലാത്ത്‌ ) സാം കുട്ടി ജോൺ, (കൊട്ടാരക്കര ) സഹോദരൻമാരായ, സാം. റ്റി. ജോർജ് (അഞ്ചൽ), ജോമോൻ റ്റി വര്ഗീസ് (കുളത്തുപ്പുഴ), സിബു പാപ്പച്ചൻ (പത്തനാപുരം), ബിനു (കലയപുരം ) തങ്കച്ചൻ (ചണ്ണപേട്ട) എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!