ലോക്ക് ഡൗൺ:പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ കൗതക സൃഷ്ടികളുടെ പ്രദർശനം

0 704

എടത്വാ : ലോക്ക് ഡൗൺ കാലയളവിൽ സമയം കളയാതെ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ കൗതക സൃഷ്ടികളുടെ പ്രദർശനം സൗഹൃദ വേദി നടത്തുവാൻ തീരുമാനിച്ചു.

സമൂഹമാധ്യമങ്ങളിൽ അധിക സമയം ചിലവഴിക്കാത് ഉപയോഗശൂന്യമായ ചിരട്ട ,മൊട്ട തോട്, ഈർക്കിൽ, മീൻ മുള്ള്, ചിതമ്പൽ, കുപ്പികൾ , പിസ്ത തോട് തുടങ്ങിയവ ഉപയോഗിച്ച് ആകർഷവും വിസ്മയകരവുമായ കരകൗശല സാധനങ്ങൾ ആണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉണ്ടാക്കിയിരിക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ലോക്ക് ഡൗണിന് ശേഷം സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തലവെടി തിരുപനയന്നൂർ കാവ് ക്ഷേത്ര ഓഡിറ്റോറിയിൽ പ്രദർശനവും വിപണനവും നടത്തും. കൂടാതെ നിരവധി എണ്ണ ഛായ ചിത്രങ്ങൾ ,കാർട്ടൂണുകൾ, ചിത്രങ്ങൾ എന്നിവയും അനേകർ തയ്യാറാക്കിയിട്ടുണ്ട്.

പ്ലസ് ടു വിദ്യാർത്ഥിനിയായ തലവെടി കലവറശ്ശേരിൽ അശ്വതി കുമാർ തയ്യാറാക്കിയ കരകൗശല വസ്തുക്കളും വരച്ച നിരവധി ചിത്രങ്ങളും പ്രദർശനത്തിലൂടെ വിറ്റഴിച്ച് അതിൽ നിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാൻ സന്നദ്ധത അറിയിച്ചു.

പ്രദർശനത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മെയ് 15ന് മുമ്പ് ബന്ധപെടണമെന്ന് ചെയർമാൻ ഡോ .ജോൺസൺ വി. ഇടിക്കുള അറിയിച്ചു. 04772214914.

You might also like
Comments
Loading...