ക്യാൻസർ എന്ന മാരക രോഗത്തിനെതിരെ കൈ കോർത്ത് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി ബെംഗളൂരു. ആദ്യ ക്യാൻസർ നിർണയ പരിശോധന ക്യാമ്പ് ഈ മാസം 29ന്.

ജോ ഐസക്ക് കുളങ്ങര

0 1,606

ബെംഗളൂരു: മനുഷ്യനെ കാർന്നു തിന്നുന്ന ക്യാൻസർ എന്ന മാരക രോഗത്തെ കണ്ടെത്തി അതിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ക്യാൻസർ കെയർ ഓൺ വീൽസ് മൊബൈൽ ക്യാൻസർ ഡിറ്റക്ഷൻ ലാബിന്റെ ആദ്യ രോഗ പരിശോധനാ മെഡിക്കൽ ക്യാമ്പ് 2018 ജൂലൈ 29 ആം തിയതി ബെംഗളൂരു ലിംഗരാജപുരം ജ്യോതി സ്കൂളിൽ വെച്ച് രാവിലെ 8 മണി മുതൽ നടക്കുന്നു. കല്യാൺ നഗർ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോട് കൂടെ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ
ഹേമറ്റോളജി അനലൈസർ, ഹോർമോൺ അനലൈസർ , അൾട്രാ സൗണ്ട് അനലൈസർ ,ഓറൽ ക്യാൻസർ ഡിറ്റക്ഷൻ കിറ്റ്, ഹെപ്പറ്റൈറ്റിസ് A, B, C. അനലൈസർ തുടങ്ങിയ നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു ശ്വാസകോശ ക്യാൻസർ, ലിവർ ക്യാൻസർ, ഓവറിയൻ ക്യാൻസർ, സെർവിക്കൽ ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ മുതലായവ കണ്ടെത്താവുന്നവയാണ്‌..

ബെംഗളൂരു റൂറൽ ആൻഡ്‌ അർബൻ ഏരിയകളിൽ ഈ മൊബൈൽ ക്യാൻസർ ഡിറ്റക്ഷൻ ലാബ് ഉപയോഗിച്ച് ഇത്തരത്തിൽ ഉള്ള രോഗം കണ്ടെത്തി ചികിത്സ നടത്തുക എന്നതാണ്‌ ഈ സംരംഭത്തിന്റെ മഹത്തായ ലക്ഷ്യം.  ഈ രോഗ നിർണയ ക്യാമ്പിൽ ശ്രീ. SANKEY. PRASAD. (CMD Senrgy Group) മുഖ്യ അഥിതി ആയിരിക്കും. Dr. Srinivas G. A (Distric Health And Family welfare officer), മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

Download ShalomBeats Radio 

Android App  | IOS App 

പരിപാടികൾക്ക്   ,പ്രസിഡന്റ്:പി ഡി പോൾ, സെക്രട്ടറി:ഈ വി പോൾ,ട്രഷറർ:രമേശ് പി കെ , ക്യാമ്പ് കൻവീണർമാരായ ശ്രീ. വാസു പി. കെ ,ശ്രീ. സതീഷ്‌ കുമാർ എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 9448129069, +91 9740202398, +91 9448047820, +91 9844037281, +91 8762385773

You might also like
Comments
Loading...