ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ജനറൽ കൺ വൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു .

0 1,659

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ജനറൽ കൺവൻഷൻ 2019 ജനുവരി 21 മുതൽ 27 വരെ പ്രത്യാശ നഗർ ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും

സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന കൺവൻഷന്റെ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനുവേണ്ടി 2018 നവംബർ 5 മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ശുശ്രുഷകന്മാരും വിശ്വാസികളും ഉപവസിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ ദൈവസഭ ഓവർസിയർ റവ കെ.സി സണ്ണിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അലോചന മിറ്റിങ്ങിൽ ചുമതലപ്പെടുത്തി കുടുതൽ ആളുകളെ കമ്മറ്റിയിൽ ഉൾപ്പെടുത്തുന്നതിനായി വിണ്ടും കമ്മറ്റി വിളിക്കുവാൻ തിരുമാനിച്ചിരിക്കുന്നു.

You might also like
Comments
Loading...