കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു

0 216

ന്യൂഡൽഹി: കസാഖിസ്താനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. ടെങ്കിസ് എണ്ണപ്പാടത്ത് തദ്ദേശീയർ ഉൾപ്പെട്ട സംഘർഷത്തെ തുടർന്നാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. ലബനീസ് തൊഴിലാളി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തെച്ചൊല്ലി ശനിയാഴ്ച രാവിലെ മുതലാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്

സംഘർഷമുണ്ടായ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് എത്രയും വേഗം അവശ്യമായ സഹായങ്ങൾ നൽകണമെന്ന് കസാഖിസ്ഥാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രo അറിയിച്ചു.

സംഘർഷത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അക്രമം നടക്കുന്നത്. ഏതെങ്കിലും ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

- Advertisement -

You might also like
Comments
Loading...
error: Content is protected !!