കേരളത്തിലെ 7 ഉൾപ്പടെ രാജ്യത്ത് 75 ജില്ലകൾ അടച്ചിടുവാൻ കേന്ദ്ര നിർദേശം

0 1,089

ന്യൂഡൽഹി: കേന്ദ്ര നിർദേശത്തെ തുടർന്ന് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പടെ രാജ്യത്തെ 75ജില്ലകൾ അടച്ചിടേണ്ടി വരും. സംസ്ഥാനത്തെ ജില്ലകളിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയായിരിക്കും സമ്പൂർണ അടച്ചിടൽ നേരിടുക.

കോവിഡ്-19 ബാധ സ്ഥിരീകരിച്ചതോ അതുമല്ലെങ്കിൽ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തതോ ആയ രാജ്യത്തെ 75 ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ഇപ്പോൾ നിര്ദേശിച്ചിരിക്കുന്നത്. അതോടൊപ്പം മാർച്ച് 31 വരെ ട്രെയിനുകൾ ഉൾപ്പടെ എല്ലാ അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിർത്തിവെക്കാനും നിർദേശിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

അതേസമയം, കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ന് ഗുജറാത്തിലെ സൂറത്തിൽ ഒരാൾ മരിച്ചു. 69 വയസ്സുള്ള ആളാണ് മരിച്ചത്. ഇതോടെ കൊറോണയെ തുടർന്ന് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് (ഞായർ) മാത്രം രാജ്യത്ത് മരണപെട്ടത് 3പേർ.

You might also like
Comments
Loading...