ട്വീറ്റ് ചെയ്യാതെ ഒന്നര മണിക്കൂർ സ്തംഭിച്ചു : ട്വിറ്റെർ പു​ന​സ്ഥാ​പി​ച്ചു

0 55

ന്യൂ​ഡ​ൽ​ഹി: ഇന്നലെ (വ്യാ​ഴം) ലോ​ക​ വ്യാ​പ​ക​മാ​യി ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ച്ചു. യു​എ​സ്, ബ്രി​ട്ട​ൻ, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ, അ​ർ​ജ​ന്‍റീ​ന, ഫ്രാ​ൻ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ട്വി​റ്റ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ട്വി​റ്റ​ർ സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. സാ​ങ്കേ​തി​ക ത​ക​രാ​ർ ആ​ണെ​ന്നും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളോ ഹാ​ക്കിം​ഗോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ട്വി​റ്റ​ർ അ​റി​യി​ച്ചു. ത​ക​രാ​ർ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ക​മ്പ​നി പ്ര​സ്താ​വിച്ചു

Advertisement

You might also like
Comments
Loading...
error: Content is protected !!