ശുദ്ധവായു ശ്വസിക്കാം;15 മിനിറ്റിന് വില 299 രൂപ

0 603

ന്യൂഡൽഹി: അന്തരീക്ഷം അതിമലിനമായതിനെ തുടർന്ന് ഡൽഹിയിലും പരിസരത്തുമായി ഒടുവിൽ ഓക്സിജൻ വിൽപ്പനയും ആരംഭിച്ചു. കാൽമണിക്കൂർ ശുദ്ധവായു ശ്വസിക്കാൻ കൊടുക്കേണ്ടത് 299 രൂപ. വെവ്വേറെ നിരക്കുകളിൽ വിവിധ സുഗന്ധങ്ങളിലുള്ള ഓക്സിജൻ കിട്ടും. തെക്കൻ ഡൽഹി സാകേതിലെ സെലക്ട് സിറ്റി മാളിലാണ് ഓക്സിജൻ ബാർ.

‘ഓക്സി പ്യുവർ’ എന്നുപേരുള്ള ബാർ ഈ വർഷം മേയിലാണ് തുറന്നത്. ഇവിടെ ഇതുവരെ ശുദ്ധവായു സൗജന്യമായിരുന്നു. നാട് വായുമലിനീകരണത്തിൽ വീർപ്പുമുട്ടിയതോടെ വില ഈടാക്കിത്തുടങ്ങി.

സിലിൻഡറുകളിലെ ഓക്സിജൻ നേരിട്ടു ശ്വസിക്കാൻ നൽകുകയല്ല ഇവിടെ. വിവിധ ഗന്ധങ്ങളുള്ള വായു മൃദുവായി ശ്വസിക്കാൻ പാകത്തിൽ സജ്ജീകരിച്ചിരിക്കുകയാണ്. മൂക്കിൽ പ്രത്യേകം ട്യൂബിട്ട് അനായാസം ശ്വസിക്കാം. ഇക്കാരണങ്ങളാലാണ് പണമീടാക്കുന്നത്.

ദിവസം ചുരുങ്ങിയത് 15 മുതൽ 40 പേരെങ്കിലും ശുദ്ധവായുതേടി എത്താറുണ്ടെന്ന് ജീവനക്കാർ പറയുന്നു. സ്ഥിരം സന്ദർശകർക്കായി മെമ്പർഷിപ്പ് കാർഡുണ്ട്. ഇവർക്ക് 15 ശതമാനം കിഴിവിൽ പത്തുതവണ ഓക്സിജൻ ശ്വസിക്കാം.

Advertisement

You might also like
Comments
Loading...
error: Content is protected !!