ആഫ്രിക്കയിൽ ദേവാലയത്തിന് നേരെ ആക്രമണം; 42 പേർ കൊല്ലപ്പെട്ടു

0 718

ആഫ്രിക്ക: ആഫ്രിക്കയിലെ അലിൻഡോയിൽ ഉള്ള ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. സിലിക്ക എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
അതേസമയം,ലോക പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പ ദേവാലയം അഭയാർത്ഥികൾക്കായി തുറന്നുനല്‍കി. തൊഴിലില്ലായ്മയും, പട്ടിണിയും മൂലം മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും മെക്സിക്കോയുടെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത് മെക്സിക്കോ സിറ്റിയിൽ എത്തിയ അഭയാർത്ഥികൾക്കായാണ് ദേവാലയം തുറന്നു നൽകിയത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന തീർത്ഥാടന കേന്ദ്രമാണ് മെക്സിക്കോയിലെ ഗ്വാഡലൂപ്പ ദേവാലയം. ആയിരത്തോളം അഭയാർത്ഥികളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുളളിൽ മെക്സിക്കോ സിറ്റിയിൽ എത്തിചേർന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!