ബാഗ്ഡി പുതിയ നിയമം ജനതയ്ക്കായി സമർപ്പിച്ചു

0 844

രാജസ്ഥാൻ: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാർക്ക് ദൈവവചനം ഇനി സ്വന്തഭാഷയിൽ വായിക്കാം. വിക്ലിഫ് പരിഭാഷകരായ ജിജിമാത്യു, ബീന ദമ്പതികൾ സുദീർഘ വർഷങ്ങൾ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിർവഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമർപ്പണ ശുശ്രൂഷ സെപ്തംബർ 28-ന് ഹനുമാൻഗഡിൽ നടന്നു. വിക്ലിഫ് ഇന്ത്യ ചെയർമാൻ തിമൊഥി ഡാനിയേൽ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. വിക്ലിഫ് ഇന്ത്യ സി.ഇ.ഒ. ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി), മാത്യു എബനേസർ, സുനിൽ ബി. മാത്യു തുടങ്ങിയവർ സംബന്ധിച്ചു. 2008-ലാണ് ജിജി മാത്യു കുടുംബമായി പ്രസ്തുത ഭാഷാസമൂഹത്തിലേക്ക് പരിഭാഷാ പ്രവർത്തനങ്ങൾക്കായി കടന്നു ചെന്നത്. ഒരു പതിറ്റാണ്ടിനിടയിൽ അവർക്കു നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നു. എങ്കിലും ദൈവം ഏല്പിച്ച അതിമഹത്തായ ദൗത്യം പൂർത്തീകരിക്കുവാൻ സാധിച്ചു. ബാഗ്ഡി പുതിയ നിയമം സമൂഹത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ നിറഞ്ഞ ഹൃദയത്തോടെ ജിജി മാത്യുവും കുടുംബവും അവരോടൊപ്പം ശുശ്രൂഷയിൽ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും പങ്കെടുത്തു. ബാഗ്ഡിയിൽ പ്രവർത്തിക്കുന്ന നിരവധി സഭാശുശ്രൂഷകന്മാരും വിശ്വാസികളും സമ്മേളനത്തിൽ സംബന്ധിച്ചു. ഹൃദയഭാഷയിൽ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികൾ ആവേശപൂർവ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തർജ്ജമ പൂർത്തീകരിച്ച മറ്റ് ഏഴ് ഭാഷകളിലും ഉടൻ പുതിയനിയമം പുറത്തിറങ്ങും.

വിക്ലിഫ് ഇന്ത്യ ചെയർമാൻ തിമൊഥി ഡാനിയേൽ ബാഗ്ഡിഭാഷയിലെ പുതിയ നിയമത്തിൻറെ സമർപ്പണ ശുശ്രൂഷനിർവഹിക്കുന്നു. വിക്ലിഫ് ഇന്ത്യ സി.ഇ.ഒ.സാം കൊണ്ടാഴി സമീപം.Download ShalomBeats Radio 

Android App  | IOS App 

ബാഗ്ഡി ഭാഷയിലെ ബൈബിൾ പരിഭാഷകൻ ജിജിമാത്യുവും കുടുംബവും

Advertisement

You might also like
Comments
Loading...