അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ ഒക്ടോബർ മാസത്തിലെ കുടുംബ യോഗം

0 698

റാന്നി : അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ ഒക്ടോബർ മാസത്തിലെ കുടുംബ യോഗം 12-10-2019 രാവിലെ 10 മണി മുതൽ സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ജിനു കെ വര്ഗീസ്ന്റെ അധ്യക്ഷതയിൽ ആനപാറ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ ആനപാറ എ ജി സഭാ പാസ്റ്റർ എബിസൻ ജോസഫ് സ്വാഗതം അറിയിച്ചു.
റാന്നി ഈസ്റ്റ് സെക്ഷനിലെ വിവിധ സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവ ദാസന്മാർ സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജിജു പി കുരുവിള ഖജാൻജി പാസ്റ്റർ ജയപ്രകാശ് കമ്മറ്റി അംഗമായ ബ്രദർ ജിജു ഏബ്രഹാം ഉൾപ്പടെ ഇരുനൂറിൽ പരം വിശ്വാസികൾ പ്രസ്തുത യോഗത്തിൽ പങ്കുചേർന്നു . അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്സിൽ സൂപ്രണ്ട് റവ ഡോക്ടർ പി സ് ഫിലിപ്പ് മുഖ്യ സന്ദേശം നൽകി. ഗാനശ്രീശ്രുഷ ബ്രദർ ജെറിയും ബ്രദർ പ്രിൻസും നിർവഹിച്ചു

Advertisement

You might also like
Comments
Loading...