അരുണാചലില്‍ തീവ്രവാദി ആക്രമണം: എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു

0 1,130

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. എന്‍പിപി എംഎല്‍എ ടിരോംഗ് അബോഹ് ആണ് കൊല്ലപ്പെട്ടത്. ആക്രമണം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാഗ്മ സ്ഥിരീകരിച്ചു. ഖൊന്‍സ വെസ്റ്റ് മണ്ഡലത്തില്‍നിന്നുളള എംഎല്‍എയാണ് ടിരോംഗ് അബോഹ്. ആക്രമണത്തില്‍ ആഭ്യന്ത്രമന്ത്രിയും പ്രധാനമന്ത്രിയും വേണ്ട നടപടിയെടുക്കണമെന്നും സാഗ്മ ആവശ്യപ്പെട്ടു.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍റ് (എന്‍എസ്‍സിഎന്‍) പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. അബോഹ്യുടെ സെക്യൂരിറ്റി ഓഫീസര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അരുണാചല്‍ പ്രദേശിലെ ടിരപ്പ് ജിലല്യിലെ ബൊഗപനി എനന് പ്രദേശത്ത് വച്ചാണ് ആക്രമണമുണ്ടായത്.

Advertisement

You might also like
Comments
Loading...
error: Content is protected !!