വി.വി. ജോൺ (82) നിത്യതയിൽ ചേർക്കപ്പെട്ടു

ഷാജി ആലുവിള

0 1,538

അടൂർ : തട്ടയിൽ വടശ്ശേരിൽ കിഴക്കതിൽ വി.വി. ജോൺ (82) താൻ പ്രിയം വെച്ച ദൈവസന്നിധിയിൽ ഇന്നലെ രാവിലെ ചേർക്കപ്പെട്ടു. തട്ട ഐ. പി.സി. സഭാ അംഗമായിരുന്ന പരേതൻ സഭാ പ്രവർത്തങ്ങളിൽ വളരെ ശുഷ്കാന്തിയോടെ പ്രവർത്തിച്ചിരുന്നു. 20.5.19 തിങ്കളാഴ്ച രാവിലെ 8 മണിക്ക് സംസ്കാര ശുശ്രൂഷ മോസ്‌കോ മുക്കിലുള്ള സ്വവസതിയിൽ ആരംഭിച്ചു 11.30 നു കീരികുഴി ഐ. പി.സി. സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ കുഞ്ഞമ്മ കുളനട തോപ്പിൽ കുടുംബങ്ങമാണ്. മക്കൾ റിനി, ഡെയ്‌സി, ലീന, സാം മരുമക്കൾ റെനി, ബാബു മംഗലത്ത്, സിജു, മെർലിൻ. ദുഃഖത്തിൽ ഇരിക്കുന്ന കുടുംബത്തിനു വേണ്ടി പ്രാർത്ഥിച്ചാലും.

A Poetic Devotional Journal

You might also like
Comments
Loading...