കർമ്മേൽ ഐപിസി ,പി വൈ പി എയുടെ ഏകദിന കൺവൻഷനു അനുഗ്രഹീതമായ പരിസമാപ്തി

വാർത്ത: റെനു അലക്സ്

0 921

അബുദാബി .കർമ്മേൽ ഐപിസി, പി വൈ പി എയുടെ ഏകദിന കൺവൻഷൻ സെപ്റ്റംബർ 8 നു വൈകിട്ട് 7.45 മുതൽ – 10. 00 വരെ ബ്രദറൺ ചർച് സെന്റർ G2 ഹാളിൽ വെച്ച് നടത്തപ്പെട്ടു .ഈ മീറ്റിങ്ങിൽ ഇവാ.ജെസ്വിൻ തോമസ് (പി വൈ പി എ പ്രസിഡന്റ്) സ്വാഗത പ്രസംഗം നടത്തി. ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്‌റ്റർ അനീഷ് ഏലപ്പാറ ദൈവവചനത്തിൽ നിന്നും ശ്രുശൂഷിച്ചു. ആരാധനക്ക് കർമ്മേൽ വോയ്സ് നേതൃത്വം കൊടുക്കുകയും ചെയ്തു.ഈ കൺവൻഷന്റെ നേതൃത്വം കൊടുക്കുവാൻ കാർമേൽ ഐപിസി,പി.വൈ.പി.യ്ക്ക് ഇടയായി.നൂറുകണക്കിനാളുകൾ പങ്കെടുക്കുവാനും,ചിലർ കർത്താവിനെ സ്വന്തരക്ഷിതാവായി സ്വീകരിപ്പാനും ഇടയാക്കി.ഈ മീറ്റിംഗ് ദേശത്തിനും,സഭയ്ക്കും ഒരു അനുഗ്രഹമായിത്തീരുവാൻ ദൈവം സഹായിച്ചു. പി വൈ പി എ.സെക്രട്ടറി ബ്ര.റോബർട്ട് നന്ദി പ്രകാശിപ്പിച്ചു.പാസ്‌റ്റർ ജോജി ജോൺസന്റെ ആശീർവാദത്തോടെ മീറ്റിംഗ് അവസാനിച്ചു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...