പി.വൈ.പി.എ. പത്തനംതിട്ട സെന്ററിന്റെ നേതൃത്വത്തിൽ കൊക്കാത്തോട്ടിൽ കിറ്റു വിതരണം നടത്തി

0 414

കോന്നി: ഐപിസി പത്തനംതിട്ട സെന്റർ പി വൈ.പി.എ.യും, കെയർ & ഷെയർ ടീമും ഒന്നിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഇന്നലെ (മെയ് 26 ബുധൻ ) രാവിലെ 11.00 മണി മുതൽ കൊക്കത്തോട് കേന്ദ്രീകരിച്ചു ഫുഡ്‌ കിറ്റ് വിതരണം നടന്നു. ജാതി, മത ഭേദമില്ലാതെ അവിടെയുള്ള എല്ലാവർക്കും കിറ്റുകൾ വിതരണം ചെയ്തു. ഇന്നലെ രാത്രി മുതൽ തുടർമാനമായുണ്ടായ ശക്തമായ പേമാരിമൂലം കൊക്കത്തോട് റോഡിൽ കൂടി യാത്രചെയ്യുവാൻ കഴിയാതെ റോഡ് വെള്ളത്തിനടിയിലായി. ഐപിസി പത്തനംതിട്ട സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ, പിവൈപിഎ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ ബിനു കൊന്നപ്പാറ,സെന്റർ കൌൺസിൽ അംഗം പാസ്റ്റർ ഷൈനു എം ജോൺ, പിവൈപിഎ സെന്റർ സെക്രട്ടറി ജിന്നി കാനത്തറയിൽ, പിവൈപിഎ മേഖല താലന്ത്‌ കൺവീനർ ബ്രദർ സാബു സി. എബ്രഹാം, ബിജു ചാന്തുകാവ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടന്നു.

വനത്തിലൂടെ നടന്നും വെള്ളത്തിലൂടെയുമുള്ള ദുർഘടമായ ഇന്നത്തെ കൊക്കത്തോട് യാത്ര പ്രവർത്തകരുടെ മനസ്സിൽ മറക്കുവാൻ കഴിയാത്ത അനുഭവമായി. “Save to serve “എന്ന ആപ്ത വാക്യം യുവജന പ്രസ്ഥാനത്തിലൂടെ ഈ സമയത്ത് ചെയ്യുവാൻ കഴിഞ്ഞത് ഏറ്റവും അനുഗ്രഹമാണന്നും, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് പറഞ്ഞു. ഐപിസി കൊക്കത്തോട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. വൈ. ജോസഫ്, കൊക്കാത്തോട് ഐപിസി സെക്രട്ടറി തോമസ്‌ എന്നിവർ സഭയുടെ പേരിൽ ഹൃദയംഗമായ നന്ദി പ്രകാശിപ്പിച്ചു. കെയർ & ഷെയർ ടീമിന്റെ സ്പോൺസർമാരായ രാജു പോന്നോലിൽ (US), ഫിന്നി ഐപ്പ് (ദോഹ )എന്നിവർക്കും ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാ പ്രീയപ്പെട്ടവർക്കും സെന്റർ പി.വൈ.പി.എ.യുടെ നാമത്തിൽ പാസ്റ്റർ ബിനു കൊന്നപ്പാറ, ബ്രദർ ജിന്നി കാനത്തറയിൽ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാം പനച്ചയിൽ പ്രാർത്ഥിച്ചു.

Advertisement

You might also like
Comments
Loading...