ബീഫ് കറി

0 3,103

ചേരുവകള്‍

  • മാട്ടിറച്ചി – 1 kg
  • മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
  • ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
  • ഇഞ്ചി – 1 ഇഞ്ച്‌ കഷണം
  • വെളുത്തുള്ളി – 5 അല്ലി
  • ചെറിയ ഉള്ളി – 25 എണ്ണം
  • കറിവേപ്പില – 2 ഇതള്‍
  • തേങ്ങ പാല്‍ – 1½ കപ്പ്‌
  • വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
  • കടുക് – ½ ടീസ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

Download ShalomBeats Radio 

Android App  | IOS App 

തയാറാക്കുന്ന വിധം

  1. ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി കഴുകി വാര്‍ത്തെടുക്കുക.
  2. ഒരു പാനില്‍ മല്ലിപൊടിയും മുളകുപൊടിയും ചെറിയ തീയില്‍ ചൂടാക്കുക.
  3. ചൂടാക്കിയ പൊടിയുടെ പകുതിയും, മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് ഇറച്ചി പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷര്‍ മുഴുവനായും പോകുന്നവരെ കാത്തിരിക്കുക. (10-15 മിനിറ്റ്)
  4. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
  5. പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, അല്പം ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
  6. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാലയും ബാക്കിയുള്ള ചൂടാക്കിയ മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.
  7. ഇതിലേയ്ക്ക് കറിവേപ്പിലയും വേവിച്ച ഇറച്ചിയും (അതിലുള്ള വെള്ളത്തോടൊപ്പം) ചേര്‍ത്ത് അല്പനേരം തിളപ്പിക്കുക.
  8. തീ കുറച്ച ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കുക. തിളയ്ക്കുന്നതിനു മുന്‍പ് തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.

കുറിപ്പ്

എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.

 

80%
Awesome
  • Design
You might also like
Comments
Loading...