പ്രാർത്ഥനക്കായി : പാസ്റ്റർ കെ ആർ എബ്രഹാം (ഡൽഹി) യുടെ മരുമകൻ സുവിശേഷകൻ സ്റ്റാൻലി ജേക്കബും 6 കൂട്ട് സുവിശേഷകരും പോലീസ് കസ്റ്റഡിയിൽ

0 8,634

അഗ്ര : പാസ്റ്റർ കെ ആർ എബ്രഹാം (ഡൽഹി) യുടെ മരുമകനും , വടവാതൂർ ശാലോം ഐ പി സി സഭാ അംഗവും ആയ സുവിശേഷകൻ സ്റ്റാൻലി യും കൂടെ 6 സുവിശേഷ വേലക്കാരും മത പരിവർത്തനം ചെയ്യുന്നു എന്ന നാട്ടുകാരുടെ പരാതിയിൽ മധുര പോലീസ് കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ നിന്നും പതിനാല് ദിവസം റിമാൻഡിൽ ആയിരിക്കുന്നു.

മധുരയിലേ Iraurli Gurjar എന്ന ഗ്രാമത്തിൽ മിഷനറി മാർ ശക്തമായി സുവിശേഷം അറിയിക്കുകയും,വേദ പുസ്തകം വീടുകളിൽ കൊടുക്കുകയും ചെയ്തു വരുകയായിരുന്നു. അനേകർ സുവിശേഷം അറിഞ്ഞു ക്രിസ്തുവിലേക്ക് കൊണ്ടുവരുവാൻ സുവി : സ്റ്റാൻലി ജേക്കബിനും കൂട്ട് പ്രവർത്തകർക്കും സാധിച്ചു. അടുത്ത കാലത്തെ വിശ്വാസത്തിൽ വന്ന അനിതയുടെ സഹോദരി മമതയുടെയും ഭർത്താവ് പ്രദീപ് സിങ്ങിന്റെയുo ഭവനത്തിൽ പ്രാർത്ഥന നടക്കുന്നതിനിടയിൽ അതിനെതിരായി കുടുംബത്തിൽ ഉള്ളവർ ആയിരുന്നു കേസ് ഫയൽ ചെയ്തത്.

Download ShalomBeats Radio 

Android App  | IOS App 

ദൈവദാസന്റെയും കൂട്ടു പ്രവർത്തകരുടെയും വിടുതലിനായി പ്രാർത്ഥിക്കുക

 

80%
Awesome
  • Design

Advertisement

You might also like
Comments
Loading...