യുപിയിൽ ട്രെയിൻ പാളം തെറ്റി അഞ്ചു പേർ മരിച്ചു

0 895

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ഹർചന്ദ്പുർ സ്റ്റേഷനു സമീപമാണ് ട്രെയിന്‍റെ ആറു ബോഗികൾ പാളം തെറ്റിയത്. റായ്ബറേലിയിൽനിന്നും ഡൽഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയിൽവേ പോലീസും ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

Download ShalomBeats Radio 

Android App  | IOS App 

അതേസമയം, ട്രെയിൻ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. റെയിൽവേ ബോർഡ് ചെയർമാൻ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചതായും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

You might also like
Comments
Loading...