ആപ്‌കോൺ സംയുക്ത ആരാധനാ നവംബർ 2 നു

0 619

അബുദാബി: അബുദാബിയിലെ ഇരുപതു അംഗ പെന്തക്കോസ്ത് സഭകളുടെ കൂട്ടായിമയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധനാ നവംബർ 2 നു വെള്ളിയാഴ്ച രാത്രി 7 :30 മുതൽ 10:15 വരെ അബുദാബി സെന്റ് ആൻഡ്രൂസ് ചർച്ചിന്റെ കമ്മ്യൂണിറ്റി ഹാളിൽ നടത്തപെടുന്നതാണ്. പ്രസ്തുത യോഗത്തിൽ ആപ്‌കോൺ കൊയർ ആത്‌മീയ ഗാനങ്ങൾ ആലപിക്കുകയും അനുഗ്രഹീത ദൈവദാസന്മാർ സങ്കീർത്തന ശുശ്രുഷയും ദൈവവചനത്തിൽ നിന്ന് സംസാരിക്കുകയും ചെയ്യുന്നതാണ്.കതൃമേശ ശുശ്രുഷ ഉണ്ടായിരിക്കുന്നതാണ്.

അംഗത്വ സഭകളിൽ നിന്നും ആയിരത്തോളം വിശ്വാസികൾ കടന്നുവരുന്ന ഈ സംയുക്ത ആരാധനയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും കടന്നുവന്നു അനുഗ്രഹം പ്രാപിക്കുകയും ചെയ്യണം എന്ന് ആപ്‌കോൺ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്‌റ്റർ ബെന്നി പി ജോൺ( പ്രസിഡന്റ്) +971 50 790 0633
ബ്രദർ സാം സക്കറിയ ഈപ്പൻ (സെക്രട്ടറി) +971 50 5211628

Advertisement

You might also like
Comments
Loading...
error: Content is protected !!