ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ 7 ദിന ഉപവാസ പ്രാർത്ഥന മെയ് 31 മുതൽ

0 206

മല്ലപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31-ാം തീയതി (തിങ്കൾ) മുതൽ ജൂൺ 6-ാം തീയതി (ഞായർ) വരെ 7 ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ഇന്ത്യൻ സമയം ദിവസവും വൈകുന്നേരം 8.00 മണി മുതൽ (യുഎഇ സമയം: 6.30 pm) സൂമിലൂടെ ഈ മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്.

പാസ്റ്റർമാരായ സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ), തോമസ് എം. പുളിവേലിൽ (സെന്റർ പാസ്റ്റർ), അനീഷ് ഏലപ്പാറ, ജെയിംസ് മുളവന (മുംബൈ), അലക്സ് ജോർജ് (യു.എ.ഇ), ഫിന്നി വർഗീസ് (കാനഡ), ഷിബു തോമസ് (അറ്റിലാന്റ), വി. ഓ. വർഗീസ് (മുംബൈ), കെ. പി. ജോസ് വേങ്ങൂർ (യു.എ.ഇ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ലോർഡ്‌സൺ ആന്റണി, ഇവാ. ബ്ലെസ്സൻ മേമന, ഇവാ. ഷോബിൾ ജോയ്, ഇവാ. ജിബിൻ ടൈറ്റസ്, ഇവാ. വിനിൽ സ്റ്റീഫൻ, പെർസിസ് ജോൺ, രെമ്യ ജേക്കബ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : ബ്ര. ജോർജ്കുട്ടി എബ്രഹാം (094469 48441),
ബ്ര. പി. ടി. തോമസ് (094973 33237),
ബ്ര. കെ. എൻ. വിജയൻ (094463 50068)

Advertisement

You might also like
Comments
Loading...