നൈജീരിയയിലെ പീഢിതരായ ക്രിസ്ത്യാനികൾക്കായി സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം

0 1,014

നൈജീരിയയിലെ പീഢിതരായ ക്രിസ്ത്യാനികൾക്കായി സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം ഒരു വികാരാധീനമായ അപേക്ഷ പുറപ്പെടുവിച്ചു .”നൈജീരിയയിലെ ക്രിസ്ത്യാനികൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഉള്ളവർ അവർക്കെതിരെ  ചെവി തിരിക്കുന്നതായ്  അവർ കരുതുന്നു,” 66 വയസ്സുള്ള ശമ്രിയന്റെ പഴ്സ് എന്ന പ്രസ്ഥാനത്തിന്റെ നേതാവ്  ഈ വാരാന്ത്യത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

നൈജീരിയയിലെ മധ്യപീഡഭൂപ്രദേശത്തിൽ  ക്രിസ്ത്യാനികളും മുസ്ലീം കർഷകരും തമ്മിലുള്ള സംഘർഷം തുടർന്നുകൊണ്ടിരിക്കുന്നു. രണ്ട് ആഴ്ചകൾക്ക് മുൻപ് ഒരു ക്രിസ്ത്യൻ പാസ്റ്ററും ഭാര്യയും മൂന്നു മക്കളും  ഇസ്ലാമിക ഗോപാലകന്മാരുടെ ആക്രമണത്തിന് വിധേയരായി അഗ്നിയിൽ ജീവനോടെ എരിഞ്ഞടങ്ങി .

“റവ. ആമുമു വുരീം ഗംഗാങും അദ്ദേഹത്തിന്റെ മൂന്നു മക്കളും തീയിടപ്പെടുകയും തിരിച്ചറിയാനാകാത്ത വിധം അഗ്നിക്കിരയാകുകയും ചെയ്തു.”,  ഗ്രഹാം എഴുതി. ” 45 വയസ്സ് മാത്രം പ്രായമുള്ള, തന്റെ ഭാര്യ ജമ്മു വെടിഏറ്റു രക്ത ധാരയിൽ കിടന്നു മരിക്കുകയായിരുന്നുഅത്രെ.  ആക്രമണത്തെക്കുറിച്ച് ഫേസ്ബുക് വിധേന അറിഞ്ഞു വീട്ടിൽ എത്തിയ  ഒരേ ഒരു മകൻ തന്റെ വേണ്ടപ്പെട്ടവർ  എല്ലാവരും  മരണമടഞ്ഞത് താങ്ങാനാവാതെ അതി ദാരുണ നിലയിലത്രേ.

മറ്റ് ഇരുപതോളം  ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു.

കൊടുവാളും  AK-47 മെഷീൻ തോക്കുകളുപയോഗിച്ച് ആയുധങ്ങളുമായി സായുധ തീവ്രവാദികൾ, 95 വീടുകൾ നശിപ്പിച്ചു, കൃഷിസ്ഥലം, നിരവധി പള്ളികൾ എന്നിവയും നശിപ്പിച്ചു.”അതി ഭീകരമായ സംഭവങ്ങൾ  അവർത്തിച്ചു  കേൾക്കുന്നു ,” ഗ്രഹാം  ഫേസ്ബുക്കിൽ പറഞ്ഞു. “ഇത് കേവലം ദുഷ്ടതയാണ് .”

വേൾഡ് വാച്ച് മോണിറ്റർ ലഭിച്ച ഒരു വീഡിയോയിൽ, പാസ്റ്ററായ ഗ്യാങ്ങ്ഗിന്റെ ഭാര്യയുടെ മൃതദേഹത്തിനടുത്ത് നിൽക്കുന്ന ഒരു പ്രാദേശിക പാസ്റ്റർ അമേരിക്കയിലേയും ബ്രിട്ടനിലേയും യുഎനിലേയും അധികാരികളോട് ദയനീയമായി  അപേക്ഷക്കുന്നു. മധ്യ നൈജീരിയൻ  പ്രദേശം ക്രിസ്ത്യാനികൾക്കെതിരെയുള്ള  ക്രൂരമായ ആക്രമണത്തിന്റെ കേന്ദ്രമാണ് .

ജൂൺ മാസത്തിൽ മുസ്ലീം ഇടയന്മാർ 11 ഗ്രാമങ്ങളെ ആക്രമിക്കുകയും 200 ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.

“ഓരോ ദിവസവും സ്ത്രീകൾ കൊല്ലപ്പെടുകയും , അനേകമാളുകൾ  മരണപ്പെടുകയും ചെയ്യുന്നു. ഞങ്ങൾ എന്ത് ചെയ്യണം?” ഞാൻ  നിങ്ങളോട് കേണപേക്ഷിക്കുന്നൂ. ദയവായി ഞാൻ നിങ്ങളോട് യാചിക്കുന്നു, നിസ്സഹായരായി നിലകൊള്ളുന്ന ഞങ്ങൾക്ക് വേറെ ആരും ഇല്ല, ” റവ. ഡക്കോമോ പറഞ്ഞു.

You might also like
Comments
Loading...